കർമ്മ പുഴയോരപാത റബറൈസ് പ്രവർത്തികൾ ടെൻഡർ ചെയ്തു

നിളാ നദിയുടെ തീരത്തു കൂടിയുള്ള ഏറ്റവും നീളം കൂടിയ പുഴയോര പാതയായ കർമ്മ പുഴയോര പാതയുടെ BMBC നവീകരണവും രണ്ടു പ്രളയങ്ങളിൽ ബലക്ഷയം നേരിട്ട പാർശ്വ ഭിത്തി ബലപ്പെടുത്തുന്നതിനും , പാർക്കിങ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് മായി 10 കോടിയുടെ പ്രവർത്തികളാണ് ടെണ്ടർ ചെയ്തത് . 

നിലവിൽ റോഡ് ഫോർമേഷൻ കഴിഞ്ഞു കിടക്കുന്ന പാതയിൽ കഴിഞ്ഞ പ്രളയങ്ങൾക്കു ശേഷം നിരവധി കുഴികൾ രൂപപ്പെട്ടു യാത്രാ  ദുരിതം നേരിടുന്ന റോഡാണിത് . ഇതിന്റെ അനുബന്ധമായി പ്രവർത്തി നടക്കുന്ന കനോലി കനാലിനു കുറുകെയുള്ള പാലം കൂടി പൂർത്തിയാവുന്നതോടെ ഹാർബറിൽ നിന്നും പൊന്നാനി ടൗണിൽ നിന്നും ബൈപാസ് ആയി ചമ്രവട്ടം പാലത്തിലേക്കും കുറ്റിപ്പുറം ഭാഗത്തേക്കും സുഗമമായ യാത്ര സാധ്യമാകും . 

ഊരാളുങ്കൽ ലേബർ കോൺട്രാക്ടർസ് സൊസൈറ്റിക്കാണ് ടെണ്ടർ ലഭിച്ചിരിക്കുന്നത് . ഉടനെ കരാർ വച്ച് പ്രവർത്തി തുടങ്ങാൻ ബഹു സ്പീക്കർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി .

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3581
...    Read More on: http://360malayalam.com/single-post.php?nid=3581
കർമ്മ പുഴയോരപാത റബറൈസ് പ്രവർത്തികൾ ടെൻഡർ ചെയ്തു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്