പൊന്നാനി പട്ടികജാതി ഐ. ടി. ഐ.-യുടെ പുതിയ ബ്ലോക്കിന് കിഫ്ബി അംഗീകാരം

.പതിറ്റാണ്ടുകളായി പൊന്നാനിയില്‍ പ്രവര്‍ത്തിച്ചു വരുന്ന പട്ടികജാതി വകുപ്പിന് കീഴിലെ ഐ. ടി. ഐ.-യ്ക്ക് പുതിയ ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് 2 കോടി 18 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് കിഫ്ബിയില്‍ നിന്നും ലഭിച്ചത്. കെട്ടിടം ഇല്ലാത്തതിനാല്‍ പുതിയ കോഴ്സുകള്‍ അനുവദിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. 

ഇല്കട്രീഷ്യന്‍ കോഴ്സ് മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്. 

പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ സിവില്‍, ആര്‍ട്ടിടെക്ച്ചര്‍ , മെക്കാനിക്കൽ , കമ്പ്യൂട്ടർ ഡാറ്റ പ്രോസസിംഗ്  അടക്കം ന്യൂജനറേഷന്‍ കോഴ്സുകള്‍ ആരംഭിക്കാന്‍ കഴിയും. 

കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ആണ് നിര്‍വ്വഹണ ഏജന്‍സി. പദ്ധതി ടെണ്ടര്‍ നടത്തി പ്രവര്‍ത്തി തുടങ്ങുന്നതിന് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം. ഡി.-ക്ക് ബഹു. സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കി.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3578
...    Read More on: http://360malayalam.com/single-post.php?nid=3578
പൊന്നാനി പട്ടികജാതി ഐ. ടി. ഐ.-യുടെ പുതിയ ബ്ലോക്കിന് കിഫ്ബി അംഗീകാരം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്