നിളാ മ്യൂസിയത്തിന്റെ അവസാനഘട്ട ലാന്റ് സ്കേപ്പിംഗ് അടക്കമുള്ള പ്രവൃത്തികള്‍ക്ക് 4 കോടി അനുവദിച്ച് ഭരണാനുമതിയായി

നിളാ മ്യൂസിയത്തിന്റെ അവസാനഘട്ട ലാന്റ് സ്കേപ്പിംഗ് അടക്കമുള്ള പ്രവൃത്തികള്‍ക്ക് 4 കോടി അനുവദിച്ച് ഭരണാനുമതിയായി.

ക്യൂറേഷന്‍ പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലായ നിള സംഗ്രഹാലയത്തിന്റെ ക്യാമ്പസ് പ്രവര്‍ത്തികളും ലാന്റ് സ്കേപ്പിംഗും അടങ്ങിയ DPR ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പിലാണ്. 4 കോടിയുടെ അംഗീകാരം ലഭിച്ചത്. ഇതോടെ കര്‍മ്മ പുഴയോരപാത മുതല്‍ നിള മ്യൂസിയം വരെ ലാന്റ് സ്കേപ്പ് ചെയ്ത ക്യാമ്പസ്സും മതിലും കവാടവും ഒരുക്കും. മുറ്റത്ത് ഓപ്പണ്‍ ഓഡിറ്റോറിയവും ഖവ്വാലി പാര്‍ക്കും ,മ്യൂസിയത്തിന്റെ പിന്‍വശം ഉള്‍പ്പെടെ മുഴുവന്‍ ഭാഗവും ഉപയോഗിക്കുന്ന തരത്തിലാണ് ക്യാമ്പസ് രൂപകല്‍പന ചെയ്തിട്ടുള്ളത്. അതോടൊപ്പം ക്യാമ്പസ്സിന്റെ ഒരു ഭാഗത്ത് സ്വാഭാവിക വനം രൂപപ്പെടുത്തുന്ന "മിയാവാക്കി ഫോറസ്റ്റും" ക്രമീകരിക്കും. മ്യൂസിയം മാര്‍ച്ചിന് മുന്നേ തുറക്കാനുള്ള പരിശ്രമത്തിലാണ് ടൂറിസം വകുപ്പും പദ്ധതി ഏറ്റെടുത്തു നടത്തുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയും. കേരളത്തിലെ തന്നെ ഏറ്റവും വലുതും ബൃഹത്തായതുമായ  റിവർ മ്യൂസിയമാണ് നിള നദിക്കരയില്‍ ഒരുങ്ങുന്നത്.


ടി ജമാലുദ്ധീന്

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3576
...    Read More on: http://360malayalam.com/single-post.php?nid=3576
നിളാ മ്യൂസിയത്തിന്റെ അവസാനഘട്ട ലാന്റ് സ്കേപ്പിംഗ് അടക്കമുള്ള പ്രവൃത്തികള്‍ക്ക് 4 കോടി അനുവദിച്ച് ഭരണാനുമതിയായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്