വിജയസാധ്യതയുള്ളവര്‍ മാത്രം സ്ഥാനാര്‍ത്ഥികളെന്ന് ഹൈക്കമാന്‍ഡ്; നായക സ്ഥാനം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി. പ്രകടന പത്രിക തയ്യാറാക്കാനുള്ള നിർണായക ചുമതല ശശി തരൂരിന് നല്‍കാന്‍ പത്തംഗ മേല്‍നോട്ട സമിതിയുടെ ആദ്യ യോഗത്തില്‍ ധാരണയായി. സ്ഥാനാർതിത്വത്തിന് വിജയസാധ്യത മാത്രം പരിഗണിച്ചാല്‍ മതിയെന്ന് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണയം ഏങ്ങനെയാകണമെന്ന് സമിതിക്ക് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ നിര്‍ദേശം നല്‍കി. വിജയ സാധ്യത മാത്രമേ പരിഗണിക്കാവൂവെന്നാണ് പ്രധാന നിര്‍ദേശം.

തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ നായക സ്ഥാനം ഉമ്മന്‍ചാണ്ടി ഏറ്റെടുത്തു കഴിഞ്ഞു. പത്തംഗ സമിതിയുടെ ആദ്യ യോഗത്തില്‍ ജനകീയ പ്രകടന പത്രിക തയ്യാറാക്കാനുള്ള ചുമതല ശശി തരൂരിന് നല്‍കി. യുവ മനസറിയാന്‍ തരൂര്‍ കേരളമാകെ സഞ്ചരിക്കും.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3575
...    Read More on: http://360malayalam.com/single-post.php?nid=3575
വിജയസാധ്യതയുള്ളവര്‍ മാത്രം സ്ഥാനാര്‍ത്ഥികളെന്ന് ഹൈക്കമാന്‍ഡ്; നായക സ്ഥാനം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്