പൊന്നാനിയിലെ കടല്‍ പാലം --സസ്പെന്‍ഷന്‍ ബ്രിഡ്ജ് ടെണ്ടര്‍ ചെയ്തു.

തിരുവനന്തപുരം - കാസര്‍ഗോഡ് തീരദേശ ഇടനാഴിയുടെ ഭാഗമായി അഴീമുഖത്തിന് കുറുകെ നിര്‍മ്മിക്കുന്ന കേബിള്‍ സ്റ്റേയ്ഡ് സസ്പെന്‍ഷന്‍ ബ്രിഡ്ജിന്റെആഗോള ടെണ്ടര്‍ നടപടികള്‍ തുടങ്ങി. 

നിര്‍വ്വഹണ ഏജന്‍സിയായ റോഡ്ജ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ കേരളയാണ് ടെണ്ടര്‍ ചെയ്തത്. 

തീരദേശ ഇടനാഴിയോടൊപ്പം സൈക്കിള്‍ ട്രാക്ക്, ടൂറിസം വാക്ക് വേ, റെസ്റ്റോറന്റുകള്‍, വിശ്രമ സ്ഥലങ്ങള്‍ കടല്‍ക്കാഴ്ച്ചകള്‍ ആസ്വദിക്കുന്നതിനു കൂടി കഴിയുന്ന  പാലം പൊന്നാനി ടൂറിസം സര്‍ക്ക്യൂട്ടിന് വലിയ മുതല്‍‌ക്കൂട്ടാണ്. 

ബീയ്യം കായല്‍, കര്‍മ്മ പുഴയോര പാത, നിള മ്യൂസിയം, മറൈന്‍ മ്യൂസിയം, വരാന്‍ പോകുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം & അക്വാട്ടിക്ക് ട്രാക്ക്, കനോലി കനാലിന് കുറുകെപുഴയോര കർമ്മ പാലം, പൊന്നാനി ഹാര്‍ബര്‍ എന്നിവ കടന്ന് കടല്‍ പാലത്തിലൂടെ പടിഞ്ഞാറക്കര ബീച്ച്, പടിഞ്ഞാറേക്കര പാര്‍ക്ക് എന്നിവയടങ്ങുന്ന ടൂറിസം സര്‍ക്യൂട്ട് പൊന്നാനിക്ക് സാധ്യമാവുകയാണ്.

282 കോടി രൂപയാണ് പദ്ധതി അടങ്കല്‍ ആയി DPR പ്രകാരം ഉള്ളത്. ആഗോള ടെണ്ടറിലൂടെയാണ് DPR തയ്യാറാക്കാന്‍ ഏജന്‍സികളെ കണ്ടെത്തിയത്. 

DPR ടെണ്ടര്‍ എടുത്ത  L&T കമ്പനി ഒരു വര്‍ഷമെടുത്ത് വിശദമായ പഠനത്തിന് ശേഷമാണ് പദ്ധതി രൂപകല്‍പന ചെയ്തത്.

ബഹു. സ്പീക്കറുടെ മുന്‍കയ്യില്‍ സംസ്ഥാന ബഡ്ജറ്റില്‍ ഇടം പിടിച്ച പ്രധാന കിഫ്ബി പദ്ധതികളിലൊന്നാണ് പൊന്നാനി സസ്പെന്‍ഷന്‍ ബ്രിഡ്ജ്. ഇറിഗേഷന്‍, ഹാര്‍ബര്‍, പോര്‍ട്ട്, റവന്യു, പൊതുമരാമത്ത്, ദേശീയ പാത എന്നീ വകുപ്പുകളുടെ സഹായത്തോടെ RBDCKയാണ് പദ്ധതിയുടെ നിര്‍വ്വഹണം നടത്തുന്നത്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബഹു. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സാന്നിധ്യത്തില്‍ നിരവധി യോഗങ്ങള്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്നാണ് ഓരോ സമയത്തും തടസ്സങ്ങള്‍ നീക്കി പദ്ധതി മുന്നോട്ട് പോയത്.

മാർച്ച് ആദ്യവാരത്തിൽ ടെൻഡർ തുറന്നു പദ്ധതി തുടങ്ങുന്നതിനു നടപടികൾ സ്വീകരിക്കുന്നതിന് കഴിയുന്ന തരത്തിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത് .

#360malayalam #360malayalamlive #latestnews

282 കോടി രൂപയാണ് പദ്ധതി അടങ്കല്‍ ആയി DPR പ്രകാരം ഉള്ളത്. ആഗോള ടെണ്ടറിലൂടെയാണ് DPR തയ്യാറാക്കാന്‍ ഏജന്‍സികളെ കണ്ടെത്തിയത്........    Read More on: http://360malayalam.com/single-post.php?nid=3571
282 കോടി രൂപയാണ് പദ്ധതി അടങ്കല്‍ ആയി DPR പ്രകാരം ഉള്ളത്. ആഗോള ടെണ്ടറിലൂടെയാണ് DPR തയ്യാറാക്കാന്‍ ഏജന്‍സികളെ കണ്ടെത്തിയത്........    Read More on: http://360malayalam.com/single-post.php?nid=3571
പൊന്നാനിയിലെ കടല്‍ പാലം --സസ്പെന്‍ഷന്‍ ബ്രിഡ്ജ് ടെണ്ടര്‍ ചെയ്തു. 282 കോടി രൂപയാണ് പദ്ധതി അടങ്കല്‍ ആയി DPR പ്രകാരം ഉള്ളത്. ആഗോള ടെണ്ടറിലൂടെയാണ് DPR തയ്യാറാക്കാന്‍ ഏജന്‍സികളെ കണ്ടെത്തിയത്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്