ഓപ്പറേഷന്‍ സ്‌ക്രീന്‍ നിര്‍ത്തിവെച്ചു; കൂളിങ്ങിലും കര്‍ട്ടനിലും കുടുങ്ങിയത് 5000-ഓളം പേര്‍

വാഹനങ്ങളിലെ കൂളിങ് ഫിലിമും കര്‍ട്ടനുകളും നീക്കംചെയ്യാനുള്ള കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ് ആരംഭിച്ച 'ഓപ്പറേഷന്‍ സ്‌ക്രീന്‍' നിര്‍ത്തിവെച്ചു. ഇതിനായുള്ള വാഹനപരിശോധനകളും പിഴ നടപടികളും നിര്‍ത്തിവെക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. എന്നാല്‍, പതിവ് വാഹനപരിശോധന തുടരും.

കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് വാഹനങ്ങളില്‍ കൂളിങ് ഫിലിമുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്നത് തുടര്‍ന്നതോടെയാണ് ഓപ്പറേഷന്‍ സ്‌ക്രീന്‍ നടപടി ആരംഭിച്ചത്. ഞായറാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായിട്ടായിരുന്നു പരിശോധനകള്‍. തടഞ്ഞുനിര്‍ത്തിയും ക്യാമറ വഴിയും നടത്തിയ പരിശോധനകളില്‍ നൂറുകണക്കിനു വാഹനങ്ങള്‍ക്കാണ് ഇ-ചെലാന്‍ വഴി പിഴ നോട്ടീസ് അയച്ചത്. 

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3565
...    Read More on: http://360malayalam.com/single-post.php?nid=3565
ഓപ്പറേഷന്‍ സ്‌ക്രീന്‍ നിര്‍ത്തിവെച്ചു; കൂളിങ്ങിലും കര്‍ട്ടനിലും കുടുങ്ങിയത് 5000-ഓളം പേര്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്