കൊറോണയിലും പലിശ നിരക്കിൽ മാറ്റമില്ല; പുതിയ വായ്പാ നയം പ്രഖ്യാപിച്ച് ആർബിഐ

റിസർവ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ മാറ്റമില്ലാതെ തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. അടിസ്ഥാന പലിശ നിരക്കിൽ മാറ്റമില്ല. കൊവിഡ് സാഹചര്യം സാമ്പത്തിക വളർച്ചയെ ബാധിച്ചുവെന്നും ആർബിഐ ഗവർണർ പറഞ്ഞു.

റിപ്പോ നിരക്ക് നാല് ശതമാനത്തിലും, റിവേഴ്സ് റിപ്പോ നിരക്ക് 3.3 ശതമാനത്തിലും തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. മെയ് മാസം നടന്ന അവലോകന യോഗത്തിലാണ് റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റുകൾ കുറച്ച് നാല് ശതമാനമാക്കിയത്. വിപണിയിൽ പണലഭ്യത ഉറപ്പാക്കാനുള്ള ഒട്ടേറെ നടപടികൾ സ്വീകരിച്ചു. അതിനാൽ റിപ്പോ നിരക്കിൽ മാറ്റം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കൊവിഡ് സാഹചര്യം സാമ്പത്തിക വളർച്ചയെ ബാധിച്ചു. മൊത്ത ആഭ്യന്തര ഉത്പാദനം നെഗറ്റീവ് വളർച്ചയിലേക്ക് നീങ്ങുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.


കാർഷികേതര ആവശ്യങ്ങൾക്കുള്ള സ്വർണ വായ്പയ്ക്ക് സ്വർണവിലയുടെ 90 ശതമാനം വരെ വായ്പ നൽകും. കുറച്ചു കാലം കൂടി പണപ്പെരുപ്പ നിരക്ക് കൂടുതലായി തുടരും. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് പണം ലഭ്യമാക്കുന്നതിന് നബാർഡിനും, ഭവനവായ്പകൾ അനുവദിക്കുന്നതിന് നാഷണൽ ഹൗസിങ് ബാങ്കിനും 5000 കോടി വീതം നൽകുമെന്ന് ആർബിഐ ഗവർണർ പറഞ്ഞു.

#360malayalam #360malayalamlive #latestnews

റിസർവ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ മാറ്റമില്ലാതെ തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്...    Read More on: http://360malayalam.com/single-post.php?nid=355
റിസർവ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ മാറ്റമില്ലാതെ തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്...    Read More on: http://360malayalam.com/single-post.php?nid=355
കൊറോണയിലും പലിശ നിരക്കിൽ മാറ്റമില്ല; പുതിയ വായ്പാ നയം പ്രഖ്യാപിച്ച് ആർബിഐ റിസർവ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ മാറ്റമില്ലാതെ തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. അടിസ്ഥാന പലിശ നിരക്കിൽ മാറ്റമില്ല. കൊവിഡ് സാഹചര്യം സാമ്പത്തിക വളർച്ചയെ ബാധിച്ചുവെന്നും ആർബിഐ ഗവർണർ പറഞ്ഞു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്