മാറഞ്ചേരി ജനപ്രതിനിധി സഭ ഉദ്ഘാടനം നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രതിനിധികളും കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളണമെന്ന് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. പൊന്നാനി നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികൾക്കായി മാറഞ്ചേരിയിൽ  സംഘടിപ്പിച്ച ജനപ്രതിനിധി സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നവീനമായതും ഭാവനാത്മകമായതുമായ പദ്ധതികളാണ് നാടിന് ആവശ്യം.

വികസനത്തിൻ്റെ വെല്ലുവിളികളെ സാധ്യതകളായി ഏറ്റെടുക്കണം. സമയബന്ധിതമായ നിർവ്വഹണനത്തിന് ആസൂത്രണങ്ങളുണ്ടാകണം.

 ലോക നിലവാരത്തിൽ 

തദ്ദേശീയമായി തന്നെ പുതിയ പദ്ധതികളുണ്ടാകണം. സർക്കാർ അർധ സർക്കാർ പദ്ധതികളെയും സേവനങ്ങളെയും സാധ്യതകളെയും സംബന്ധിച്ച അറിവുകളുടെ ആൾരൂപങ്ങളായി ജനപ്രതിനിധികൾ മാറണമെന്നും നന്മയുടെയും സർഗാത്മകതയുടെയും കേന്ദ്രങ്ങളായി  തദ്ദേശ സ്ഥാപനങ്ങൾ മാറണമെന്നും സ്പീക്കർ പറഞ്ഞു.

വികേന്ദ്രീകരണ ആസൂത്രണത്തിൻ്റെ സാധ്യതകളെയും പ്രാദേശിക വിഭവങ്ങളെയും മികവുറ്റതാക്കാൻ കഴിയണമെന്നും ജനപ്രതിനിധികൾ ഏറ്റവും മികച്ച സേവന ദാതാക്കളാകണമെന്നും അദ്ദേഹം പറഞ്ഞു.കരിങ്കല്ലത്താണി മദർ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന ജനപ്രതിനിധി സഭയിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇ സിന്ധു അധ്യക്ഷത വഹിച്ചു. പൊന്നാനി നഗരസഭാ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാൻ ടി മുഹമ്മദ് ബഷീർ സ്വാഗതം പറഞ്ഞു. തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷൻമാരായ  ശിവദാസ് ആറ്റുപുറം, സമീറ ഇളയേടത്ത്, ബിനീഷ മുസ്തഫ, മിസ്രിയ സൈഫുദ്ദീൻ, എ പി പുരുഷോത്തമൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ   എ കെ സുബൈർ , ആരിഫ നാസർ തുടങ്ങിയവർ പ്രസംഗിച്ചു.തൃശ്ശൂർ കില ഡയറക്ടർ ജോയ് ഇളമൺ ,ഫാക്കൽറ്റികളായ വേണുകുമാർ ,മദൻ മോഹൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.

മാറഞ്ചേരി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നിഷ വലിയവീട്ടിൽ നന്ദി അറിയിച്ചു

#360malayalam #360malayalamlive #latestnews

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രതിനിധികളും കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളണമെന്ന് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു......    Read More on: http://360malayalam.com/single-post.php?nid=3517
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രതിനിധികളും കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളണമെന്ന് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു......    Read More on: http://360malayalam.com/single-post.php?nid=3517
മാറഞ്ചേരി ജനപ്രതിനിധി സഭ ഉദ്ഘാടനം നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രതിനിധികളും കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളണമെന്ന് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്