പൊന്നാനിയിലെ ജങ്കാർ സർവ്വീസ് താൽക്കാലികമായി ഒരാഴ്ചത്തേക്ക് നിർത്തി വെച്ചു.

പൊന്നാനി:പൊന്നാനിയിലെ ജങ്കാർ സർവ്വീസിൻ്റെ അറ്റകുറ്റപണികൾക്കായി ഒരാഴ്ചത്തേക്ക് നിർത്തിവെച്ചു.ഈ മാസം പത്തൊൻപത് വരെയാണ്  അറ്റകുറ്റപണികളുടെ ഭാഗമായി സർവ്വീസ് നിലക്കുക.

വാർഷിക അറ്റകുറ്റപണികളുടെ ഭാഗമായാണ് ഒരാഴ്ച ജങ്കാർ സർവ്വീസ് നിലക്കുന്നത്. പൊന്നാനിയിയേയും, പടിഞ്ഞാറെക്കരയേയും എളുപ്പമാർഗ്ഗം ബന്ധിപ്പിക്കുന്ന ജങ്കാർ സർവ്വീസ് താൽക്കാലികമായി നിർത്തിവെക്കുന്നതോടെ ഇതുവഴിയുള്ള യാത്രക്കാർ മറ്റു മാർഗ്ഗങ്ങൾ തേടേണ്ടി വരും. ഒരാഴ്ചയാണ് അറ്റകുറ്റപണികൾ നടക്കുന്നതെങ്കിലും, ചിലപ്പോൾ അധിക ദിവസമെടുക്കുമെന്നാണ് കരാറുകാർ പറയുന്നത്.കോവിഡിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന ജങ്കാർ സർവ്വീസ് ഒരു മാസം മുമ്പാണ് പുനരാരംഭിച്ചത്.എന്നാൽ യാത്രക്കാർ കുറവായതിനാൽ 33 ശതമാനം വർധനവ് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.എന്നാൽ സർവ്വീസ് പഴയപടിയായെങ്കിലും, നിരക്ക് കുറക്കാത്തത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.ഇതേത്തുടർന്ന് നിരക്ക് കുറക്കാൻ നഗരസഭ ഇടപെടൽ നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവധി ദിവസങ്ങളിൽ മാത്രമാണ് യാത്രക്കാരുള്ളതെന്നും, മറ്റു ദിവസങ്ങളിൽ നഷ്ടം സഹിച്ചാണ് സർവ്വീസ് നടത്തുന്നതെന്നുമാണ് കരാറുകാർ പറയുന്നത്. ഇതിനാൽ സർവ്വീസ് അറ്റകുറ്റപണികൾ കഴിഞ്ഞാൽ ജങ്കാർ വീണ്ടും സർവ്വീസ് നടത്തുമോ എന്ന ആശങ്കയും യാത്രക്കാർക്കുണ്ട്

#360malayalam #360malayalamlive #latestnews

വാർഷിക അറ്റകുറ്റപണികളുടെ ഭാഗമായാണ് ഒരാഴ്ച ജങ്കാർ സർവ്വീസ് നിലക്കുന്നത്. പൊന്നാനിയിയേയും, പടിഞ്ഞാറെക്കരയേയും എളുപ്പമാർഗ്ഗം ബന...    Read More on: http://360malayalam.com/single-post.php?nid=3512
വാർഷിക അറ്റകുറ്റപണികളുടെ ഭാഗമായാണ് ഒരാഴ്ച ജങ്കാർ സർവ്വീസ് നിലക്കുന്നത്. പൊന്നാനിയിയേയും, പടിഞ്ഞാറെക്കരയേയും എളുപ്പമാർഗ്ഗം ബന...    Read More on: http://360malayalam.com/single-post.php?nid=3512
പൊന്നാനിയിലെ ജങ്കാർ സർവ്വീസ് താൽക്കാലികമായി ഒരാഴ്ചത്തേക്ക് നിർത്തി വെച്ചു. വാർഷിക അറ്റകുറ്റപണികളുടെ ഭാഗമായാണ് ഒരാഴ്ച ജങ്കാർ സർവ്വീസ് നിലക്കുന്നത്. പൊന്നാനിയിയേയും, പടിഞ്ഞാറെക്കരയേയും എളുപ്പമാർഗ്ഗം ബന്ധിപ്പിക്കുന്ന.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്