ചെയ്ഞ്ച് പൊന്നാനി വെളിയങ്കോട് പഞ്ചായത്ത് പ്രവർത്തക സംഗമം

ചെയ്ഞ്ച്  പൊന്നാനി  വെളിയങ്കോട് പഞ്ചായത്ത് പ്രവർത്തക സംഗമം

എരമംഗലം : ചെയ്ഞ്ച് പൊന്നാനിയുടെ വെളിയങ്കോട് കമ്മറ്റി രൂപീകരണവും പി.ടി മോഹനകൃഷ്ണൻ അനുസ്മരണവും എരമംഗലം കാരുണ്യ ഓഡിറ്റോറിയത്തിൽ നടന്നു.ലത്തീഫ് എരമംഗലം അദ്ധ്യക്ഷത വഹിച്ച  യോഗം ഡോക്ടർ ശങ്കരനാരായണൻ ഉൽഘാടനം ചെയ്തു.ഷാജി കാളിയത്തേൽ നയവിശദീകര പ്രഭാഷണം നടത്തി ബാബു അയിരൂർ മുഹമ്മദലി കാങ്ങിലയിൽ എന്നിവർ സംബദ്ധിച്ചു..

തങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും മുന്നിൽ നിന്ന് നയിക്കാനും കഴിയുന്നവരുണ്ടെങ്കിൽ ചുറുചുറുക്കുള്ള ചെറുപ്പക്കാർ അവർക്കൊപ്പം കൂടുന്നത് സ്വാഭാവികമാ ണെന്നും സ്വാതന്ത്ര സമര കാലങ്ങൾക്ക് മുന്നേ പൊന്നാനിയുടെ ചരിത്രം അത്തരത്തിലുള്ളതാണെന്നും ഡോ.ശങ്കരനാരായൻ പറഞ്ഞു അയിത്തവും തൊട്ടു കൂടായ്മയും നിലനിന്ന കാലത്ത് കനോലി കനാലിന്റെ കിഴക്ക് ഭാഗത്തേക്ക് താഴ്ന്ന ജാതിക്കാർക്ക് പ്രവേശനം നിഷേധിച്ചിരുന്ന കാലത്ത് അവരുടെ പ്രശ്നങ്ങൾക്കൊപ്പം  നിന്ന് ജാഥ നയിച്ച കൊളാടി ഉണ്ണിയെ പൊലുള്ളവരുടെ ഇടപെടലുകളാണ് മണ്ഡലത്തിലെ കമ്മ്യൂണിസ്റ്റ് വളർച്ചക്ക് പോലും വഴിവെച്ചതെന്നും മാറ്റി നിർത്തുന്നവരേയും  അവഗണിക്കുന്നവരേയും സമൂഹത്തിൽ കാലിടറുന്നവരെയും ചേർത്തു നിർത്തുന്നവരെ ജനങ്ങൾ കൂടെ നിർത്തുമെന്നതിന് തെളിവാണ് ഇലക്ഷന് ശേഷമുള്ള ചെയ്ഞ്ച് പൊന്നാനിയുടെ ജനസ്വീകാര്യതയെന്നും അദ്ദേഹം പറഞ്ഞു. 

ചെയ്ഞ്ച് പൊന്നാനി മൂവ്മെൻറ് വെളിയങ്കോട് പഞ്ചായത്ത് പ്രസിഡണ്ടായി  സുലൈമാൻ കോർപുള്ളി വൈസ് പ്രസിഡണ്ടുമാരായി സെയ്ഫുദ്ദീൻ വെളിയങ്കോട് സലീം നാക്കോല ജനറൽ സെക്രട്ടറിയായി സിറാജ് വെളിയങ്കോട് ജോയന്റ് സെക്രട്ടറിമാരായി ഫക്രുദ്ദീൻ വെളിയങ്കോട്, നാരായണൻ കുട്ടി അറക്കിലാംകുന്ന്  ഖജാഞ്ചിയായി സിറാജ് എരമംഗലത്തേയും  51 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. സി.കെ കുഞ്ഞിമോൻ ഹാജി സ്വാഗതവും ജനറൽ സെക്രട്ടറി സിറാജ് നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

എരമംഗലം : ചെയ്ഞ്ച് പൊന്നാനിയുടെ വെളിയങ്കോട് കമ്മറ്റി രൂപീകരണവും പി.ടി മോഹനകൃഷ്ണൻ അനുസ്മരണവും എരമംഗലം കാരുണ്യ ഓഡിറ്റോറിയത്തിൽ ന...    Read More on: http://360malayalam.com/single-post.php?nid=3458
എരമംഗലം : ചെയ്ഞ്ച് പൊന്നാനിയുടെ വെളിയങ്കോട് കമ്മറ്റി രൂപീകരണവും പി.ടി മോഹനകൃഷ്ണൻ അനുസ്മരണവും എരമംഗലം കാരുണ്യ ഓഡിറ്റോറിയത്തിൽ ന...    Read More on: http://360malayalam.com/single-post.php?nid=3458
ചെയ്ഞ്ച് പൊന്നാനി വെളിയങ്കോട് പഞ്ചായത്ത് പ്രവർത്തക സംഗമം എരമംഗലം : ചെയ്ഞ്ച് പൊന്നാനിയുടെ വെളിയങ്കോട് കമ്മറ്റി രൂപീകരണവും പി.ടി മോഹനകൃഷ്ണൻ അനുസ്മരണവും എരമംഗലം കാരുണ്യ ഓഡിറ്റോറിയത്തിൽ നടന്നു.ലത്തീഫ് എരമംഗലം അദ്ധ്യക്ഷത വഹിച്ച യോഗം ഡോക്ടർ ശങ്കരനാരായണൻ ഉൽഘാടനം ചെയ്തു.ഷാജി കാളിയത്തേൽ നയവിശദീകര പ്രഭാഷണം നടത്തി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്