തെരുവോര കച്ചവടക്കാരെ ഡിജിറ്റൽ പ്ലാറ്റ് ഫോമിലേക്ക് ഉയർത്തുന്നതിനായി പരിശീലന പരിപാടി സംഘടിപ്പിച്ചു.

പൊന്നാനി: നഗരസഭാ പരിധിയിലെ തെരുവോര കച്ചവടക്കാരെ ഡിജിറ്റൽ പ്ലാറ്റ് ഫോമിലേക്ക് ഉയർത്തുന്നതിൻ്റെ ഭാഗമായി മേം ബി ഡിജിറ്റൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പൊന്നാനി നഗരസഭാ ദേശീയ നഗര ഉപജീവന ദൗത്യം വിഭാഗമാണ് പരിശീലനം സംഘടിപ്പിച്ചത്. കോവിഡ് പ്രതിസന്ധിയിൽ കഷ്ടത അനുഭവിക്കുന്ന തെരുവോര കച്ചവടക്കാർക്ക് കച്ചവടം പുനരാരംഭിക്കുന്നതിനായി പി.എം സ്വാനിധി പദ്ധതി പ്രകാരം 10000 രൂപ പലിശ സബ്സിഡി വായ്പ ലഭ്യമാക്കി വരുന്നുണ്ട്. അവർക്ക് കൂടുതൽ സഹായകരമാവാനും ഡിജിറ്റൽ ട്രാൻസാക്ഷൻസ് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പരിശീലനം സംഘടിപ്പിച്ചത്.
പൊന്നാനി നഗരസഭാ കോൺഫെറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ച പരിപാടിയിൽ കനറാ ബാങ്ക് എഫ്.എൽ.സി കൗൺസിലർമാരായ വേലായുധൻ, മാധവൻ നമ്പൂതിരി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. എൻ.യു.എൽ.എം എം.ടി.പി ഫാരിഷ സ്വാഗതവും സി.ഒ നജ്മ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3453
...    Read More on: http://360malayalam.com/single-post.php?nid=3453
തെരുവോര കച്ചവടക്കാരെ ഡിജിറ്റൽ പ്ലാറ്റ് ഫോമിലേക്ക് ഉയർത്തുന്നതിനായി പരിശീലന പരിപാടി സംഘടിപ്പിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്