നിര്‍മാണത്തിന് ഉപയോഗിച്ചതിനേക്കാൾ തുക പിരിച്ചു, പാലിയേക്കരയിലെ ടോള്‍ പിരിവിനെതിരായ ഹര്‍ജി: ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി

നിര്‍മാണത്തിന് ഉപയോഗിച്ചതിനേക്കാൾ തുക പിരിച്ചു, പാലിയേക്കരയിലെ ടോള്‍ പിരിവിനെതിരായ ഹര്‍ജി.  പക്ഷെ ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി  പറഞ്ഞു.

ദേശീയപാതാ നിര്‍മാണത്തിന് ചെലവിട്ടതിനെക്കാള്‍ തുക പാലിയേക്കര ടോള്‍ പ്ലാസയില്‍ പിരിച്ചിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഗൗരവ് അഗര്‍വാള്‍, അഭിഭാഷകന്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ വാദിച്ചു.

മണ്ണുത്തി- ഇടപ്പള്ളി ദേശീയപാത നിര്‍മാണത്തിന് 721.174 കോടിയാണ് ചെലവിട്ടത്. 2012 ഫെബ്രുവരി ഒമ്പതിനാണ് ടോള്‍ പിരിവ് തുടങ്ങിയത്. ഈ വര്‍ഷം ജൂലൈ വരെ 801.60 കോടി ലഭിച്ചതായി വിവരാവകാശ രേഖയിലൂടെ വ്യക്തമായി.

എന്നാല്‍ ഈ വിഷയം ആദ്യം പരിഗണിക്കേണ്ടത് ഹൈക്കോടതിയാണെന്ന് ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, നവീന്‍ സിന്‍ഹ, കെ.എം. ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാവുന്നത് ആണെന്നും കോടതി അറിയിച്ചു.



#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3435
...    Read More on: http://360malayalam.com/single-post.php?nid=3435
നിര്‍മാണത്തിന് ഉപയോഗിച്ചതിനേക്കാൾ തുക പിരിച്ചു, പാലിയേക്കരയിലെ ടോള്‍ പിരിവിനെതിരായ ഹര്‍ജി: ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്