സ്ഥാനാർത്ഥി നിർണ്ണയം: യൂത്ത് കോൺഗ്രസ് ലിസ്റ്റ് കൈമാറിയിട്ടില്ലെന്ന് എ എം രോഹിത്.

പൊന്നാനി: സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ലിസ്റ്റ് കൈമാറിയതായി പത്രങ്ങളിൽ വന്ന വാർത്തകൾ വാസ്തവിരുദ്ധമെന്നും ഇത്തരത്തിൽ സ്ഥാനാർത്ഥി ലിസ്റ്റ് യൂത്ത് കോൺഗ്രസ് കൈമാറിയിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് എ എം രോഹിത്.

രോഹിതിൻ്റെ പ്രതികരണത്തിൻ്റെ പൂർണ രൂപം.
"അഴിമതി നിറഞ്ഞതും യുവജന സ്ത്രീവിരുദ്ധമായ ഇടത് സർക്കാരിനെ പരാജപ്പെടുത്തുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ജനം അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന സ്ഥാനാർത്ഥികളെ പാർട്ടി തീരുമാനിക്കട്ടെ. നവമാധ്യങ്ങളിലൂടെയും ചില പത്രമാധ്യമങ്ങളിലും സ്ഥാനാർത്ഥി നിർണ്ണയുമായി ബന്ധപ്പെട്ട വാർത്തകൾക്ക് ഒരു അടിസ്ഥാനവുമില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഇതുവരെ ഒരു തരത്തിലുള്ള ലിസ്റ്റും ആർക്കും കൈമാറിയിട്ടില്ല. പെയ്ഡ് വാർത്തകളെ തിരസ്കരിക്കുക."
പൊന്നാനി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി രോഹിതിൻ്റെ പേര് യൂത്ത് കോൺഗ്രസ് നിർദ്ധേശിച്ചതായി പ്രമുഖ പത്രങ്ങളിൽ വാർത്ത വന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഈ വിശദീകരണം.

#360malayalam #360malayalamlive #latestnews

പൊന്നാനി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി രോഹിതിൻ്റെ പേര് യൂത്ത് കോൺഗ്രസ് നിർദ്ധേശിച്ചതായി പ്രമുഖ പത്രങ്ങളിൽ വാർത്ത വന്നത...    Read More on: http://360malayalam.com/single-post.php?nid=3416
പൊന്നാനി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി രോഹിതിൻ്റെ പേര് യൂത്ത് കോൺഗ്രസ് നിർദ്ധേശിച്ചതായി പ്രമുഖ പത്രങ്ങളിൽ വാർത്ത വന്നത...    Read More on: http://360malayalam.com/single-post.php?nid=3416
സ്ഥാനാർത്ഥി നിർണ്ണയം: യൂത്ത് കോൺഗ്രസ് ലിസ്റ്റ് കൈമാറിയിട്ടില്ലെന്ന് എ എം രോഹിത്. പൊന്നാനി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി രോഹിതിൻ്റെ പേര് യൂത്ത് കോൺഗ്രസ് നിർദ്ധേശിച്ചതായി പ്രമുഖ പത്രങ്ങളിൽ വാർത്ത വന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഈ വിശദീകരണം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്