പൊന്നാനി കുടിവെള്ള പദ്ധതി യുടെ വിതരണ ശ്രിംഘലക്ക് 125 കോടിയുടെ കിഫ്‌ബി അംഗീകാരം .

പൊന്നാനി കുടിവെള്ള പദ്ധതി യുടെ വിതരണ ശ്രിംഘലക്ക്  125 കോടിയുടെ കിഫ്‌ബി അംഗീകാരം .

പൊന്നാനി കുടിവെള്ള പദ്ധതി യുടെ  ഒന്നാം ഘട്ടം 75 കോടി ചെലവിൽ പ്രവർത്തി അവസാന ഘട്ടത്തിലാണ് . ഫെബ്രുവരിയോടെ പ്ലാന്റ് കമ്മിഷൻ ചെയ്യാനാകും . ഇതോടെ ശുദ്ധീകരിച്ച കുടിവെള്ളം നിലവിലെ വിതരണ ശ്രിംഘലയിലൂടെ വിതരണം നടത്തും . 


നിലവിലെ വിതരണ ശ്രിംഖലയുടെ കപ്പാസിറ്റിയുടെ  പത്തിരട്ടിയിലധികം കണക്ഷനാണ് നിലവിലുള്ളത് . ഇത് മൂലം മതിയായ ശക്തിയിലും അളവിലും ജലവിതരണം നടത്താനാവുന്നില്ല . 


ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് നിലവിലെ വിതരണ ശ്രിംഖല പൂർണ്ണമായും ഒഴിവാക്കി പുതിയ പൈപ്പ് ലൈൻ സിസ്റ്റം കൊണ്ടുവരുന്നത് . 


ഏതാണ്ട് 30 കൊല്ലത്തെ ജല വിതരണ ആവശ്യം മുന്നിൽ കണ്ടുകൊണ്ടുള്ള കപ്പാസിറ്റി യോട് കൂടിയ വിതരണ ശ്രിംഘലക്കാണ് രണ്ടാം ഘട്ടത്തിൽ അനുമതി ലഭിച്ചിട്ടുള്ളത് . ഇതിലൂദെ പൊന്നാനി നഗരസഭ പ്രദേശം പൂർണ്ണമായും പുതിയ പൈപ്പ് ലൈൻ സിസ്റ്റത്തിന് കീഴിലാവും . 


അടുത്ത ഘട്ടത്തിൽ മണ്ഡലം പൂർണ്ണമായി വിതരണ ശ്രിംഖല പുതുക്കി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും . അതിനുള്ള DPR തയ്യാറായി വരുന്നു .

കിഫ്‌ബി അംഗീകാരം ലഭിച്ചതോടെ അടിയന്തിരമായി ടെൻഡർ നടപടികൾ തുടങ്ങാൻ ബഹു സ്പീക്കർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി

#360malayalam #360malayalamlive #latestnews

കിഫ്‌ബി അംഗീകാരം ലഭിച്ചതോടെ അടിയന്തിരമായി ടെൻഡർ നടപടികൾ തുടങ്ങാൻ ബഹു സ്പീക്കർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി...    Read More on: http://360malayalam.com/single-post.php?nid=3393
കിഫ്‌ബി അംഗീകാരം ലഭിച്ചതോടെ അടിയന്തിരമായി ടെൻഡർ നടപടികൾ തുടങ്ങാൻ ബഹു സ്പീക്കർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി...    Read More on: http://360malayalam.com/single-post.php?nid=3393
പൊന്നാനി കുടിവെള്ള പദ്ധതി യുടെ വിതരണ ശ്രിംഘലക്ക് 125 കോടിയുടെ കിഫ്‌ബി അംഗീകാരം . കിഫ്‌ബി അംഗീകാരം ലഭിച്ചതോടെ അടിയന്തിരമായി ടെൻഡർ നടപടികൾ തുടങ്ങാൻ ബഹു സ്പീക്കർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്