കോൺഗ്രസ്സിൽ നിന്നും പുറത്താക്കി

മാറഞ്ചേരി :  കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കാതിരുന്ന മണ്ഡലം കമ്മറ്റി അംഗങ്ങളേയും പോഷക സംഘടനാ ഭാരവാഹികളേയും തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായും ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിക്കെതിരായി പരസ്യമായി പ്രവർത്തിച്ചവരെ പാർട്ടിയിൽ നിന്നു തന്നെ പുറത്താക്കിയതായും കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി അറിയിച്ചു.

ഇലക്ഷൻ സമയത്ത് നിർജ്ജീവമാകുകയും എതിർ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത മണ്ഡലം ഭാരവാഹികളായ അശ്റഫ് പൊന്നത്ത് , എൻ.കെ ഇബ്രാഹിം എന്നിവരെ ഭാരവാഹിത്വങ്ങളിൽ നിന്നും നീക്കം ചെയ്യുകയും ,ജില്ലാ പഞ്ചായത്തിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്കെതിരെ പരസ്യ നിലപാടുകൾ എടുത്ത പ്രവാസി കോൺഗ്രസ്സ് ഭാരവാഹികളായ പി.വി. ഷൗക്കത്ത് , മുഹമ്മദലി കാങ്ങിലയിൽ , ആബിദ് അയിനിച്ചിറ എന്നിവരെ പാർട്ടിയിലെ  പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായും ഔദ്യോഗിക പത്ര കുറിപ്പിലൂടെ മണ്ഡലം പ്രസിഡണ്ട് ഹിളർ കാഞ്ഞിരമുക്ക് അറിയിച്ചു.

കോൺഗ്രസ്സിനുള്ളിലെ ചേരിപ്പോരുകൾക്കും പക്ഷപാത നിലപാടുകൾക്കും എതിരെ പ്രതികരിച്ചതും പ്രതിഷേധം അറിയച്ചതുമാണ് പുറത്താക്കാനുണ്ടായ കാരണമെന്നും കോൺഗ്രസ്സ് മെമ്പർഷിപ്പ് ബുക്ക് കണ്ട് കോൺഗ്രസ്സുകാരയവർ അല്ല തങ്ങളെന്നും പുറത്താക്കിയവർ പറഞ്ഞു. ചില വാർഡുകളിൽ ബി ജെ പി ക്ക് വേണ്ടി വോട്ടുചെയ്യാനും ചില വാർഡുകളിൽ കൈപ്പത്തി ചിഹ്നം ഉപേക്ഷിച്ച് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കണമെന്നും വെൽഫെയർ പാർട്ടിക്ക് വേണ്ടി വാർഡ് ഒഴിഞ്ഞ് കൊടുക്കണമെന്നും പറയുന്ന നേതൃത്വത്തിന്റെ പുറത്താക്കൽ നടപടി തികഞ്ഞ പുച്ഛത്തോടെ കാണുന്നുവെന്നും  പാർട്ടിക്ക് ചീത്ത പേരുണ്ടാക്കിയവരുടെ തിട്ടൂരങ്ങൾക്കും മാറഞ്ചേരിയിലെ പാർട്ടിയെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി നിയന്ത്രിക്കുന്ന മുക്കൂട്ട് മുന്നണികൾക്കും  കൂട്ട് നിൽക്കാൻ പാർട്ടിയെ സ്നേഹിക്കുന്നവർക്കാവില്ലന്നും ഇവർ പറഞ്ഞു.

#360malayalam #360malayalamlive #latestnews

ഇലക്ഷൻ സമയത്ത് നിർജ്ജീവമാകുകയും എതിർ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത മണ്ഡലം ഭാരവാഹികളായ.......    Read More on: http://360malayalam.com/single-post.php?nid=3385
ഇലക്ഷൻ സമയത്ത് നിർജ്ജീവമാകുകയും എതിർ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത മണ്ഡലം ഭാരവാഹികളായ.......    Read More on: http://360malayalam.com/single-post.php?nid=3385
കോൺഗ്രസ്സിൽ നിന്നും പുറത്താക്കി ഇലക്ഷൻ സമയത്ത് നിർജ്ജീവമാകുകയും എതിർ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത മണ്ഡലം ഭാരവാഹികളായ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്