കെയർ ക്ലബ്ബ് ചാരിറ്റബിൾ ട്രസ്റ്റ് ലോഗൊ പ്രകാശനവും ജനപ്രതിനിധികളെ ആദരിക്കൽ ചടങ്ങും നടന്നു.

മാറഞ്ചേരി : പഞ്ചായത്ത് പരിധിയിലെ ഡയാലിസിസ് രോഗികളെ സാമ്പത്തികമായി സഹായിക്കുന്നതിന് വേണ്ടി രൂപം നൽകിയ കെയർ ക്ലബ്ബ് ചാരിറ്റബിൾ  ട്രസ്റ്റിന്റെ കീഴിലുള്ള 250 ഡയാലിസിസ് ക്ലബ്ബ് മുന്നാം ഘട്ട സഹായ വിതരണവും ലോഗൊ പ്രകാശനവും മാറഞ്ചേരി പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളേയും ആദരിക്കൽ ചടങ്ങും നടന്നു.

മാസ്റ്റർപ്പടി MUMLP സ്കൂളിൽ നടന്ന പരിപാടിയിൽ മുഹമ്മദലി കാങ്ങിലയിൽ സ്വാഗതം പറഞ്ഞു .

ട്രസ്റ്റ് ചെയർമാൻ ആസാദ് ഇളയേടത്തിന്റെ അദ്ധ്യക്ഷതയിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ അഡ്വ: ഇ.സിന്ധു ഉൽഘാടനം ചെയ്തു .

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സമീറ ഇളയേടത്ത് ലോഗൊ പ്രകാശനം നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ. സുബൈർ മുഖ്യാതിഥിയായ ചടങ്ങിൽ അബുദാബി സാധു സംരക്ഷണ സമിതി പ്രതിനിധികൾ ,

മൈത്രി പ്രവാസി കൂട്ടായ്മ പ്രസിഡണ്ട് ഖാലിദ് മംഗലം , തണ്ണീർ പന്തൽ പ്രവാസി കൂട്ടായ്മ സെക്രട്ടറി സുധീർ മന്നിങ്ങയിൽ ,

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൂറുദ്ധീൻ പോഴത്ത്, ഇ എം മുഹമ്മദ് ഇളയോടത്ത്,  പുക്കയിൽ  സലീം കൂടാതെ മാറഞ്ചേരി

ഗ്രാമപഞ്ചായത്ത് മെമ്പർമാരും പങ്കെടുത്ത

ചടങ്ങിൽ യുസുഫ്‌ ബാഖവി ,

ടി. അബ്ദു , എം.വിജയൻ ,ഷാജി കാളിയത്തേൽ, റഹ്‌മാൻ പോക്കർ കെ.കെ അബ്ദുൾ ഗഫൂർ, അഡ്വ. ബക്കർ എന്നിവർ ആശംസകളർപ്പിച്ചു.

സക്കീർ പൂളക്കൽ നന്ദി പറഞ്ഞു.

#360malayalam #360malayalamlive #latestnews

പഞ്ചായത്ത് പരിധിയിലെ ഡയാലിസിസ് രോഗികളെ സാമ്പത്തികമായി സഹായിക്കുന്നതിന് വേണ്ടി രൂപം നൽകിയ കെയർ ക്ലബ്ബ് ചാരിറ്റബിൾ ട്രസ്റ്റിന്...    Read More on: http://360malayalam.com/single-post.php?nid=3354
പഞ്ചായത്ത് പരിധിയിലെ ഡയാലിസിസ് രോഗികളെ സാമ്പത്തികമായി സഹായിക്കുന്നതിന് വേണ്ടി രൂപം നൽകിയ കെയർ ക്ലബ്ബ് ചാരിറ്റബിൾ ട്രസ്റ്റിന്...    Read More on: http://360malayalam.com/single-post.php?nid=3354
കെയർ ക്ലബ്ബ് ചാരിറ്റബിൾ ട്രസ്റ്റ് ലോഗൊ പ്രകാശനവും ജനപ്രതിനിധികളെ ആദരിക്കൽ ചടങ്ങും നടന്നു. പഞ്ചായത്ത് പരിധിയിലെ ഡയാലിസിസ് രോഗികളെ സാമ്പത്തികമായി സഹായിക്കുന്നതിന് വേണ്ടി രൂപം നൽകിയ കെയർ ക്ലബ്ബ് ചാരിറ്റബിൾ ട്രസ്റ്റിന്റെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്