ഡിസംബര്‍ മാസത്തെ റേഷന്‍ ഇന്നു കൂടി റേഷന്‍ കടകളില്‍ നിന്നും ലഭിക്കും

തിരുവനന്തപുരം:  ഡിസംബര്‍ മാസത്തെ റേഷന്‍ ഇന്നു കൂടി റേഷന്‍ കടകളില്‍ നിന്നും ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. 

2020 നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ഭക്ഷ്യകിറ്റ് വിതരണം ഈ മാസം ഒമ്പതു വരെയും ലഭിക്കുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു. 

കോവിഡ് മഹാമാരി കണക്കിലെടുത്ത് സര്‍ക്കാര്‍ വിതരണം ചെയ്ത സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ അടുത്ത നാലുമാസം കൂടി വിതരണം ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.  21 ലക്ഷത്തോളം റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഡിസംബറിലെ ഭക്ഷ്യകിറ്റുകള്‍ വിതരണത്തിനെത്തിയില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ആട്ട, വെളിച്ചെണ്ണ എന്നിവയുടെ ദൗര്‍ലഭ്യമാണ് കിറ്റ് വിതരണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് സപ്ലൈകോ അധികൃതര്‍ പറയുന്നത്. തൃശ്ശൂര്‍, കാസര്‍കോട്, കൊല്ലം ജില്ലകളിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് കൂടുതലും കിട്ടാത്തത്.ഭക്ഷ്യമന്ത്രിക്കും അധികൃതര്‍ക്കും റേഷന്‍ കടയുടമകള്‍ പരാതി നല്‍കിയിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

2020 നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ഭക്ഷ്യകിറ്റ് വിതരണം ഈ മാസം ഒമ്പതു വരെയും ലഭിക്കും.......    Read More on: http://360malayalam.com/single-post.php?nid=3342
2020 നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ഭക്ഷ്യകിറ്റ് വിതരണം ഈ മാസം ഒമ്പതു വരെയും ലഭിക്കും.......    Read More on: http://360malayalam.com/single-post.php?nid=3342
ഡിസംബര്‍ മാസത്തെ റേഷന്‍ ഇന്നു കൂടി റേഷന്‍ കടകളില്‍ നിന്നും ലഭിക്കും 2020 നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ഭക്ഷ്യകിറ്റ് വിതരണം ഈ മാസം ഒമ്പതു വരെയും ലഭിക്കും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്