90% സർവീസുകളും പുനസ്ഥാപിച്ച് കെ.എസ്.ആർ.ടി.സി; യാത്രക്കാരിലും വർധനവ്

കോവിഡിനെ തുടർന്ന് നിർത്തിയ കെ.എസ്.ആർ.ടി.സി. സർവീസുകളാണ് ഘട്ടം ഘട്ടമായി പുനസ്ഥാപിക്കുന്നത്. കോവിഡിന്‌ മുമ്പ് 4700 സർവീസുകൾ വരെ പ്രതിദിനം കെ.എസ്.ആർ.ടി.സി നടത്തിയിരുന്നു. പുതുവർഷത്തിൽ 3500നു മുകളിൽ ഷെഡ്യൂളുകൾ അയക്കാനായതായി അധികൃതർ പറഞ്ഞു. കെ.എസ്.ആർ.ടി.സി ബസ്സുകൾ തിരികെ നിരത്തിലിറങ്ങുന്നതോടെ യാത്രക്കാരും വലിയ ആശ്വാസത്തിലാണ്.

കോവിഡ് കാലത്ത് കൂട്ടിയ ബസ് യാത്ര നിരക്ക് കുറക്കാനും  കോർപ്പറേഷൻ ആലോചിക്കുന്നുണ്ട്. 25 ശതമാനം കൂട്ടിയ നിരക്ക് 10 ശതമാനമാക്കും . യാത്രക്കാർ തീരെ കുറവുള്ള പ്രദേശങ്ങളിൽ സർവീസുകൾ അയിട്ടില്ല. വരും ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം നോക്കിയാകും സർവീസുകൾ ക്രമീകരിക്കുക എന്നും കെ.എസ്‌.ആർ.ടി.സി  അധികൃതർ അറിയിച്ചു.

#360malayalam #360malayalamlive #latestnews

വരും ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം നോക്കിയാകും സർവീസുകൾ ഇനി ക്രമീകരിക്കുക.......    Read More on: http://360malayalam.com/single-post.php?nid=3325
വരും ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം നോക്കിയാകും സർവീസുകൾ ഇനി ക്രമീകരിക്കുക.......    Read More on: http://360malayalam.com/single-post.php?nid=3325
90% സർവീസുകളും പുനസ്ഥാപിച്ച് കെ.എസ്.ആർ.ടി.സി; യാത്രക്കാരിലും വർധനവ് വരും ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം നോക്കിയാകും സർവീസുകൾ ഇനി ക്രമീകരിക്കുക.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്