വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചാരണം

തിരുവനന്തപുരം: സംസ്ഥാനത്ത് തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരാനിരിക്കേ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ഓണ്‍ലൈന്‍ ലിങ്ക് എന്ന പേരിലാണ് തെറ്റായ സന്ദേശം സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നത്. 


പ്രചാരണം ഇങ്ങനെ

'വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സൈറ്റ് ഓപ്പണ്‍ ആയിട്ടുണ്ട്. എത്രയും വേഗം വോട്ട് ചേര്‍ത്തില്ലെങ്കില്‍ സൈറ്റ് ഹാങ്ങ് ആയി പോകും. അടിയന്തരമായി ചേര്‍ക്കാനുള്ള വോട്ടുകള്‍ ചേര്‍ക്കുക'. http://lsgelection.kerala.gov.in/voters/view എന്ന ലിങ്ക് സഹിതമാണ് പ്രചാരണം. 


വസ്‌തുത

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ലിങ്ക് എന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. ഈ വെബ്‌‌സൈറ്റ് ലിങ്ക് (http://lsgelection.kerala.gov.in/voters/view) സംസ്ഥാന ഇലക്‌ഷന്‍ കമ്മീഷന്‍റെ കീഴിലുള്ളതാണ് എന്നത് ശരിതന്നെ. എന്നാല്‍, വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ടിരിക്കുന്നവരുടെ ലിസ്റ്റാണ് ഈ ലിങ്ക് തുറക്കുമ്പോള്‍ കിട്ടുക. ഈ ലിങ്കിന്‍റെ അവസാനം നല്‍കിയിരിക്കുന്ന voters/view എന്ന ഭാഗം ശ്രദ്ധിക്കുക.

#360malayalam #360malayalamlive #latestnews

തിരുവനന്തപുരം: സംസ്ഥാനത്ത് തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരാനിരിക്കേ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന...    Read More on: http://360malayalam.com/single-post.php?nid=332
തിരുവനന്തപുരം: സംസ്ഥാനത്ത് തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരാനിരിക്കേ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന...    Read More on: http://360malayalam.com/single-post.php?nid=332
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചാരണം തിരുവനന്തപുരം: സംസ്ഥാനത്ത് തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരാനിരിക്കേ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ഓണ്‍ലൈന്‍ ലിങ്ക് എന്ന പേരിലാണ് തെറ്റായ സന്ദേശം സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പില്‍.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്