സംസ്ഥാനത്ത് ന്യൂ ഇയർ ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം; ആഘോഷങ്ങള്‍ 10 മണിവരെ മാത്രം

തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ. വ്യാഴാഴ്ച ആളുകളെ പങ്കെടുപ്പിച്ചുള്ള പൊതുപരിപാടികൾ നടത്താൻ പാടില്ലെന്ന് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. എല്ലാ ആഘോഷങ്ങളും രാത്രി പത്ത് മണിക്കുള്ളിൽ അവസാനിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതിന്റെ ഈ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു.

ആഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടാകണം. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ നിർബന്ധമായും പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.

നിയന്ത്രണം തെറ്റിക്കുന്നവർക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കാനും നിർദേശമുണ്ട്. ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് ജില്ലാ പോലീസ് മേധാവിമാരും കളക്ടർമാരും നടപ്പാക്കണം.

#360malayalam #360malayalamlive #latestnews

എല്ലാ ആഘോഷങ്ങളും രാത്രി പത്ത് മണിക്കുള്ളിൽ അവസാനിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്......    Read More on: http://360malayalam.com/single-post.php?nid=3310
എല്ലാ ആഘോഷങ്ങളും രാത്രി പത്ത് മണിക്കുള്ളിൽ അവസാനിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്......    Read More on: http://360malayalam.com/single-post.php?nid=3310
സംസ്ഥാനത്ത് ന്യൂ ഇയർ ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം; ആഘോഷങ്ങള്‍ 10 മണിവരെ മാത്രം എല്ലാ ആഘോഷങ്ങളും രാത്രി പത്ത് മണിക്കുള്ളിൽ അവസാനിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്