ബിരിയാണി ചാലഞ്ചു വഴി ഡയാലിസിസ് സെൻ്ററിന് തുക നൽകി.

പൊന്നാനി:  ബിരിയാണി ചാലഞ്ചിലൂടെ സമാഹരിച്ച തുക നാട്ടുകൂട്ടം പൊന്നാനി പ്രവർത്തകർ ഡയാലിസിസ് സെൻ്ററിന് കൈമാറി.  പൊന്നാനി ഡയാലിസ് സെൻ്ററിന് സഹായഹസ്തവുമായാണ്  യുവാക്കളുടെ മാതൃക പ്രവർത്തനം. 
വൃക്കരോഗികളുടെ ആശ്വാസ കേന്ദ്രമായ പൊന്നാനി ഡയാലിസിസ് സെൻ്ററിൻ്റെ പ്രവർത്തനങ്ങളിൽ കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ യുവാക്കളും, കുട്ടികളും ചേർന്ന് സ്വരൂപിച്ച  തുകയാണ് കൈമാറിയത്. പൊന്നാനിയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും, കായിക മേഖലകളിലും സജീവമായ നാട്ടുകൂട്ടം പൊന്നാനിക്ക് കീഴിലുള്ള ഡ്രീം 11 അണ്ടർ 14 പ്രവർത്തകർ ബിരിയാണി ചാലഞ്ച് നടത്തികൊണ്ടാണ് ഈ തുക സമാഹരിച്ചത്. ആയിരത്തി മുന്നൂറോളം ബിരിയാണിയാണ് പ്രവർത്തകർ തയ്യാറാക്കി ആവശ്യക്കാർക്ക് എത്തിച്ചു നൽകിയത്. ഇതിൽ നിന്നും ലഭിച്ചവരുമാനത്തിന് പുറമെ ക്ലബ്ബംഗങ്ങൾ സ്വന്തമായി നൽകിയ തുകയും ചേർത്ത് ഒരു ലക്ഷം രൂപയാണ് ഡയാലിസിസ് സെൻററിന് നൽകിയത്. ഏറെ പ്രവർത്തന ചെലവുള്ള ഡയാലിസിസ് സെൻററിന് വിദ്യാർത്ഥികളുടെ ഇത്തരത്തിലുള്ള പ്രവർത്തനം മാതൃകപരമാണെന്ന് ഡയാലിസിസ് സെൻറർ കോർഡിനേറ്റർ കെ.മുഹമ്മദ് കുട്ടി മാസ്റ്റർ പറഞ്ഞു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷാജ് കുമാർ ക്ലബ്ബം ഗങ്ങളിൽ നിന്നും തുക ഏറ്റുവാങ്ങി. വിദ്യാർത്ഥികളെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരമൊരു പ്രവർത്തനം നടത്തിയതെന്ന് നാട്ടുകൂട്ടം സ്പോർട്സ് സെക്രട്ടറി സി.ജലീൽ പറഞ്ഞു. ഫൈസൽ ഹഖ് അധ്യക്ഷത വഹിച്ചു.അഹമ്മദ് ജലാൽ, ആഷിഖ്, എസ്.കെ.മുഹമ്മദ് ഷഫീഖ്, സമദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

വൃക്കരോഗികളുടെ ആശ്വാസ കേന്ദ്രമായ പൊന്നാനി ഡയാലിസിസ് സെൻ്ററിൻ്റെ പ്രവർത്തനങ്ങളിൽ കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ യുവാക്കളും, ...    Read More on: http://360malayalam.com/single-post.php?nid=3293
വൃക്കരോഗികളുടെ ആശ്വാസ കേന്ദ്രമായ പൊന്നാനി ഡയാലിസിസ് സെൻ്ററിൻ്റെ പ്രവർത്തനങ്ങളിൽ കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ യുവാക്കളും, ...    Read More on: http://360malayalam.com/single-post.php?nid=3293
ബിരിയാണി ചാലഞ്ചു വഴി ഡയാലിസിസ് സെൻ്ററിന് തുക നൽകി. വൃക്കരോഗികളുടെ ആശ്വാസ കേന്ദ്രമായ പൊന്നാനി ഡയാലിസിസ് സെൻ്ററിൻ്റെ പ്രവർത്തനങ്ങളിൽ കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ യുവാക്കളും, കുട്ടികളും ചേർന്ന് സ്വരൂപിച്ച തുകയാണ് കൈമാറിയത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്