നെയാറ്റിന്‍കര ആത്മഹത്യ; കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും, വീട് വച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ  ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും വീട് വച്ച് നല്‍കുമെന്നും മുഖ്യമന്ത്രി  അറിയിച്ചു. 

കോടതി ഉത്തരവിൽ  കയ്യേറ്റം ഒഴിപ്പിക്കാനെത്തിയവരുടെ മുന്നിൽ നെയ്യാറ്റിൻകര നെല്ലിമൂട് പോങ്ങിൽ നെട്ടതോട്ടം കോളനിക്കു സമീപം താമസിക്കുന്ന രാജൻ കുടിയൊഴിപ്പിക്കൽ തടയുന്നതിനായി ഭാര്യയെ ചേർത്തുപിടിച്ച് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ഈ മാസം 22നായിരുന്നു സംഭവം.. ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിക്കുന്നത്. കോടതി ഉത്തരവിനെത്തുടർന്ന് കുടിയൊഴിപ്പിക്കാനായി പോലീസ് വീട്ടിലെത്തിയപ്പോഴാണ് രാജൻ ഭാര്യയെ ചേർത്തു പിടിച്ചുകൊണ്ട് ലൈറ്റർ കത്തിച്ചത്. ഇത് പൊലീസ് തട്ടിമാറ്റുമ്പോൾ  ഇരുവർക്കും പൊള്ളലേൽക്കുകയായിരുന്നു. ഇന്നലെ രാജനും രാത്രിയിൽ ഭാര്യ അമ്പിളിയും മരിച്ചു.

പൊലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന ആരോപണത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് നിർദ്ദേശം നൽകിയത്.

#360malayalam #360malayalamlive #latestnews

കോടതി ഉത്തരവിൽ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയവരുടെ മുന്നിൽ രാജൻ കുടിയൊഴിപ്പിക്കൽ തടയുന്നതിനായി ഭാര്യയെ ചേർത്തുപിടിച്ച് പെട്രേ...    Read More on: http://360malayalam.com/single-post.php?nid=3291
കോടതി ഉത്തരവിൽ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയവരുടെ മുന്നിൽ രാജൻ കുടിയൊഴിപ്പിക്കൽ തടയുന്നതിനായി ഭാര്യയെ ചേർത്തുപിടിച്ച് പെട്രേ...    Read More on: http://360malayalam.com/single-post.php?nid=3291
നെയാറ്റിന്‍കര ആത്മഹത്യ; കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും, വീട് വച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി കോടതി ഉത്തരവിൽ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയവരുടെ മുന്നിൽ രാജൻ കുടിയൊഴിപ്പിക്കൽ തടയുന്നതിനായി ഭാര്യയെ ചേർത്തുപിടിച്ച് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്