പൊന്നാനി താലൂക്കിൽ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷരെ തീരുമാനിച്ചു.

പൊന്നാനി താലൂക്കിൽ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷരെ തീരുമാനിച്ചു. എൽ.ഡി.എഫ് യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി  ഭരണകക്ഷിയായ എൽ.ഡി.എഫ് അധ്യക്ഷ, ഉപാധ്യക്ഷൻമാരെ തീരുമാനിച്ചു.പൊന്നാനി  നഗരസഭ, മാറഞ്ചേരി ,പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളിലെ ഭരണ ചുമതല വഹിക്കുന്നവരെയാണ് എൽ.ഡി.എഫ്  തീരുമാനിച്ചത്.പൊന്നാനി  നഗരസഭ ചെയർമാനായി ശിവദാസ് ആറ്റുപുറത്തെയും, വൈസ് ചെയർപേഴ്സനായി ബിന്ദു സിദ്ധാർത്ഥനയുമാണ് തീരുമാനിച്ചത്.വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ സി.പി.എം.ഏരിയ കമ്മറ്റി അംഗം കൂടിയായ ഹുസൈൻ പാടത്തകായിൽ പ്രസിഡൻ്റാക്കും.ലീഗ് വിമത സ്ഥാനാർത്ഥിയായി വിജയിക്കുകയും, എൽ.ഡി.എഫിന് പിന്തുണ നൽകുകയും ചെയ്ത ഫൗസിയ വടക്കേപ്പുറത്ത് പഞ്ചായത്ത് വൈസ് പ്രസിഡൻ്റാകും. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിൽ നിന്നും വിജയിച്ച ബിനീഷ പാറമ്മൽ പ്രസിഡൻ്റാകും.മൂന്നാം വാർഡിൽ നിന്നും വിജയിച്ച സി.പി.ഐ സ്ഥാനാർത്ഥി നിസാർ വൈസ് പ്രസിഡൻ്റാകും.  മാറഞ്ചേരിയിൽ സി.പി.എമ്മിലെ ബീനയോ, സി.പി.ഐയിലെ  മുൻ ജില്ലാ പഞ്ചായത്തംഗം കൂടിയായ സമീറ ഇളയേടത്തോ പ്രസിഡൻ്റാകും. രണ്ട് വർഷം സി.പി.ഐക്കും, മൂന്ന് വർഷം സി.പി.എമ്മിനും പ്രസിഡൻ്റ് സ്ഥാനം നൽകാനാണ് ധാരണയുള്ളത്. വൈസ് പ്രസിഡൻറായി 19-ാം വാർഡിൽ നിന്നും സ്വതന്ത്രനായി വിജയിച്ച അബ്ദുൾ അസീസിനെയും തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡൻ്റായി മാറഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് അഡ്വ.ഇ.സിന്ധുവിനെ തീരുമാനിച്ചു.പൊന്നാനി നഗരസഭയിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും.രാവിലെ ചെയർമാൻ തെരഞ്ഞെടുപ്പും, ഉച്ചക്ക് വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പുമാണ് നടക്കുക

#360malayalam #360malayalamlive #latestnews

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഭരണകക്ഷിയായ എൽ.ഡി.എഫ് അധ്യക്ഷ, ഉപാധ്യക്ഷൻമാ...    Read More on: http://360malayalam.com/single-post.php?nid=3284
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഭരണകക്ഷിയായ എൽ.ഡി.എഫ് അധ്യക്ഷ, ഉപാധ്യക്ഷൻമാ...    Read More on: http://360malayalam.com/single-post.php?nid=3284
പൊന്നാനി താലൂക്കിൽ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷരെ തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഭരണകക്ഷിയായ എൽ.ഡി.എഫ് അധ്യക്ഷ, ഉപാധ്യക്ഷൻമാരെ തീരുമാനിച്ചു... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്