കുത്തേറ്റത് ഹൃദയധമനിയില്‍; കുത്തിയത് ഇർഷാദ് എന്ന് കൂട്ടുപ്രതി ഇസഹാക്ക്;

കാഞ്ഞങ്ങാട് കല്ലൂരാവി അബ്ദുറഹ്മാൻ ഔഫ് വധക്കേസിൽ മുഖ്യപ്രതി ഇർഷാദ് ഉൾപ്പടെ മൂന്ന് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ. ഒളിവിലായിരുന്ന കല്ലൂരാവി സ്വദേശി ഹസനെയും പൊലീസ് പിടികൂടി. കേസിലെ മുഖ്യപ്രതി ഇർഷാദും ഇസ്ഹാക്കും നേരത്തെ കസ്റ്റഡിയിലായിരുന്നു. ഹൃദയധമനിയിൽ കുത്തേറ്റതാണ് അബ്‍ദുറഹ്മാൻ ഔഫിന്‍റെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. 

ആയിരങ്ങളുടെ സാന്നിധ്യത്തിൽ അബ്ദുറഹ്മാൻ ഔഫിന്റെ മൃതദേഹം പഴയ കടപ്പുറം ജുമാ മസ്ജിദിൽ ഖബറടക്കി. കാഞ്ഞങ്ങാട് നിലേശ്വരം നഗരസഭാ പ്രദേശത്ത് ലീഗ് ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമമുണ്ടായി.

കാഞ്ഞങ്ങാട്ടെ പൊതുദർശനത്തിന് ശേഷം മൃതദേഹം എസ്‍.വൈ.എസ് നേതാക്കൾ ഏറ്റുവാങ്ങി. അവസാനമായി ബന്ധുക്കൾ ഒരുനോക്ക് കണ്ട ശേഷം നൂറുകണക്കിന് പേരുടെ സാന്നിധ്യത്തിൽ പഴയ ജുമാ മസ്ജിദിൽ ഖബറടക്കി.

#360malayalam #360malayalamlive #latestnews

മുഖ്യപ്രതി ഇർഷാദ് ഉൾപ്പടെ മൂന്ന് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ. ഒളിവിലായിരുന്ന.......    Read More on: http://360malayalam.com/single-post.php?nid=3253
മുഖ്യപ്രതി ഇർഷാദ് ഉൾപ്പടെ മൂന്ന് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ. ഒളിവിലായിരുന്ന.......    Read More on: http://360malayalam.com/single-post.php?nid=3253
കുത്തേറ്റത് ഹൃദയധമനിയില്‍; കുത്തിയത് ഇർഷാദ് എന്ന് കൂട്ടുപ്രതി ഇസഹാക്ക്; മുഖ്യപ്രതി ഇർഷാദ് ഉൾപ്പടെ മൂന്ന് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ. ഒളിവിലായിരുന്ന.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്