ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം; യൂത്ത് ലീഗ് നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട് : ലീഗ് -  സി പി എം  സംഘർഷത്തിൽ എൽ ഡി എഫ്  പ്രവർത്തകൻ കൊല്ലപ്പെട്ട  കേസിൽ പ്രതികളായ മൂന്ന് പേരെ തിരിച്ചറിഞ്ഞു  ഇര്‍ഷാദ്, മുണ്ടഴത്തിട് സ്വദേശികളായ ഇസ്ഹാഖ് ഹസന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.തലക്ക് ഗുരുതരമായി പരിക്കേറ്റ ഇര്‍ഷാദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ അബ്ദു റഹ്മാൻ ഔഫ് (32)ആണ് കുത്തേറ്റ് മരിച്ചത്.

തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംഘര്‍ഷം നിലനിന്നിരുന്ന കല്ലൂരാവിയില്‍ ഇന്നലെ രാത്രി പത്തു മണിയോടെയാണ് കൊലപാതകം നടന്നത്. കാഞ്ഞങ്ങാട് നഗരസഭയില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഇന്നലെ രാത്രി 10.30-ഓടെയാണ് സംഭവം. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കലൂരാവി മേഖലയില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായിട്ടാണ് കൊലപാതകമെന്നാണ് സൂചന.

നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ അബ്ദുള്‍ റഹ്മാനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു 




#360malayalam #360malayalamlive #latestnews

ലീഗ് - സി പി എം സംഘർഷത്തിൽ എൽ ഡി എഫ് പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ പ്രതികളായ മൂന്ന് പേരെ തിരിച്ചറിഞ്ഞു........    Read More on: http://360malayalam.com/single-post.php?nid=3222
ലീഗ് - സി പി എം സംഘർഷത്തിൽ എൽ ഡി എഫ് പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ പ്രതികളായ മൂന്ന് പേരെ തിരിച്ചറിഞ്ഞു........    Read More on: http://360malayalam.com/single-post.php?nid=3222
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം; യൂത്ത് ലീഗ് നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ് ലീഗ് - സി പി എം സംഘർഷത്തിൽ എൽ ഡി എഫ് പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ പ്രതികളായ മൂന്ന് പേരെ തിരിച്ചറിഞ്ഞു..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്