യു.കെയിൽ നിന്നെത്തുന്ന കോവിഡ് ബാധിതർക്ക് പ്രത്യേക ഐസൊലേഷൻ; പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദം പടരുന്ന ബ്രിട്ടനില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റും കോവിഡ് പോസിറ്റീവാകുന്നവര്‍ക്ക് പ്രത്യേക ഐസൊലേഷനും സജ്ജമാക്കാൻ മാർഗനിർദേശമായി.പോസിറ്റീവ്  ആകുന്നവരുടെ സഹയാത്രികര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനും നിര്‍ബന്ധമാക്കി. വകബേദം വന്ന വൈറസ് നന്നായി പടരുന്നതാണെന്നും ചെറുപ്പക്കാരിൽ കൂടുതൽ പടരുന്നത് ആണെന്നും  കണ്ടെത്തിയത് കൊണ്ട് ആണ് പുതിയനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്

"17 തരത്തിലുള്ള ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസ് വകഭേദമാണിത്. ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങള്‍ വൈറസിന്റെ ശക്തി കൂട്ടുകയും ആളുകളില്‍ പരസ്പരം പകരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും", മന്ത്രാലയം പറയുന്നു 

അതിനാല്‍ തന്നെ ഇംഗ്ലണ്ടില്‍ നിന്നു വന്ന എല്ലാ യാത്രക്കാരും കഴിഞ്ഞ 14 ദിവസത്തെ അവരുടെ യാത്രാ ചരിത്രം രേഖപ്പെടുത്തേണ്ടതുണ്ട്. സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം പൂരിപ്പിക്കുകയും വേണം. ഇവരെ നിര്‍ബന്ധമായും ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കും. മാത്രവുമല്ല പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ പ്രത്യേക പരിശോധനയ്ക്കും വിധേയമാക്കും. വകഭേദം സംഭവിച്ച് വൈറസ് സാമ്പിളാണോ എന്ന മനസ്സിലാക്കുന്നതിനാണത്.

#360malayalam #360malayalamlive #latestnews

യു.കെയിൽ നിന്നെത്തുന്ന കോവിഡ് ബാധിതർക്ക് പ്രത്യേക ഐസൊലേഷൻ; പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.......    Read More on: http://360malayalam.com/single-post.php?nid=3180
യു.കെയിൽ നിന്നെത്തുന്ന കോവിഡ് ബാധിതർക്ക് പ്രത്യേക ഐസൊലേഷൻ; പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.......    Read More on: http://360malayalam.com/single-post.php?nid=3180
യു.കെയിൽ നിന്നെത്തുന്ന കോവിഡ് ബാധിതർക്ക് പ്രത്യേക ഐസൊലേഷൻ; പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി യു.കെയിൽ നിന്നെത്തുന്ന കോവിഡ് ബാധിതർക്ക് പ്രത്യേക ഐസൊലേഷൻ; പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്