നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളുമായി സോണിയ ​ഗാന്ധി കൂടിക്കാഴ്ച നടത്തിയേക്കും

ന്യൂഡൽഹി: പാർട്ടിയുടെ ദേശീയ നേത്യത്വത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്ന 23 മുതിർന്ന കോൺഗ്രസ് നേതാക്കളുമായി സോണിയ ഗാന്ധി ചർച്ചയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ശനിയാഴ്ച നടക്കാനിരിക്കുന്ന കൂടികാഴ്ചയ്ക്കായി വേദി ഒരുക്കുന്നത് മദ്ധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമൽ നാഥാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കോൺഗ്രസിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാനുള്ള നീക്കമാണിതെന്നാണ് പുറത്തുവരുന്ന സൂചനകൾ. എന്നാൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചർച്ചയിൽ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. എന്നാൽ ഇത് സോണിയ ഗാന്ധിയും വിമതരും തമ്മിലുള്ള കൂടികാഴ്ചയല്ലെന്നാണ് കോൺഗ്രസ് പറയുന്നത്. നേത്യത്വ മാറ്റം ആവശ്യപ്പെട്ട് നൽകിയ കത്തിൽ ഒപ്പിടാത്ത നേതാക്കളും ചർച്ചയിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. 


കോൺഗ്രസ് നേരിടുന്ന പ്രതിസന്ധിയില്‍ ആശങ്ക രേഖപ്പെടുത്തി നേരത്തെ സോണിയയ്ക്ക് കത്തയച്ച 23 നേതാക്കള്‍ പാര്‍ട്ടിക്ക് ഒരു മുഴുവന്‍ സമയ നേതൃത്വം ആവശ്യമാണെന്ന് പറഞ്ഞിരുന്നു. രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചതുമുതൽ സോണിയ ഗാന്ധിയാണ് പാർട്ടിയുടെ ഇടക്കാല പ്രസിഡന്റ്. ഇതിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായ പരാജയം ഏറ്റുവാങ്ങിയതോടെയാണ് കോൺഗ്രസ് അടിയന്തര യോഗം ചേരാൻ തീരുമാനിച്ചത്.

#360malayalam #360malayalamlive #latestnews

പാർട്ടിയുടെ ദേശീയ നേത്യത്വത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്ന 23 മുതിർന്ന കോൺഗ്രസ് നേതാക്കളുമായി സോണിയ ...    Read More on: http://360malayalam.com/single-post.php?nid=3076
പാർട്ടിയുടെ ദേശീയ നേത്യത്വത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്ന 23 മുതിർന്ന കോൺഗ്രസ് നേതാക്കളുമായി സോണിയ ...    Read More on: http://360malayalam.com/single-post.php?nid=3076
നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളുമായി സോണിയ ​ഗാന്ധി കൂടിക്കാഴ്ച നടത്തിയേക്കും പാർട്ടിയുടെ ദേശീയ നേത്യത്വത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്ന 23 മുതിർന്ന കോൺഗ്രസ് നേതാക്കളുമായി സോണിയ ഗാന്ധി ചർച്ചയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ശനിയാഴ്ച നടക്കാനിരിക്കുന്ന കൂടികാഴ്ചയ്ക്കായി..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്