പൊന്നാനിയിൽ ചെയർമാൻ സ്ഥാനത്തേക്ക് വടംവലി.

പൊന്നാനി: പൊന്നാനി നഗരസഭയിൽ ഇത്തവണ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി വടംവലി. ലോക്കൽ കമ്മറ്റി അംഗങ്ങളായ ശിവദാസനും സുരേഷിനും വേണ്ടി ഏരിയാകമ്മറ്റി അംഗങ്ങൾ ചർച്ച തുടങ്ങിക്കഴിഞ്ഞു. ഏരിയാ കമ്മറ്റി അംഗങ്ങൾക്കിടയിൽ ആരെ ചെയർമാനാക്കണം എന്നതിൽ ഭിന്നത നിലനിൽക്കുന്നതിനാൽ അന്തിമ തീരുമാനം സിപിഎം ജില്ലാകമ്മറ്റിയുടേതായിരിക്കും.
ഇത്തവണ ചെയർമാൻ സ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തതോടെ സി പി എം പ്രവർത്തകർ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും ആവശ്യപ്പെട്ടതും ഏറെ പരിചയസമ്പന്നനായ ശിവദാസിനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു.എന്നാൽ ചില നേതാക്കൾക്ക് അത്ര താൽപര്യമില്ലാത്ത ശിവദാസിന് നൽകിയതാകട്ടെ ഒട്ടും വിജയസാധ്യതയില്ലാത്ത വാർഡ് 44 ആണ്. സ്ഥിരമായി ലീഗ് ജയിക്കുന്ന ഈ വാർഡിൽ ശിവദാസിൻ അട്ടിമറി വിജയം നേടിയതോടെ സുരേഷിനെ ചെയർമാനാക്കണം എന്നാണ് വലിയൊരു വിഭാഗം കൗൺസിലർമാരും ഇപ്പോൾ ആവശ്യപ്പെടുന്നത്. 

എന്നാൽ ചെയർമാൻ സ്ഥാനത്തേക്ക് സി പി എം കൂടുതൽ താൽപര്യപ്പെടുന്നത് സുരേഷിനെയാണ്.ഇയാൾക്കാകട്ടെ വിജയസാധ്യതയുള്ള വാർഡാണ് നൽകിയതും.സുരേഷ് വിജയിക്കുകയും ചെയ്തു.സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സുരേഷിനെ രാജിവെപ്പിച്ചാണ് മൽസരിപ്പിച്ചത്.ഇതുകൊണ്ടുതന്നെ സുരേഷിനെ ചെയർമാനാക്കണമെന്ന് ഏരിയാ കമ്മറ്റിയിൽ വലിയൊരു വിഭാഗത്തിനും അഭിപ്രായമുണ്ട്. 30 കൊല്ലം നഗരസഭയിൽ ഉദ്ധ്യോഗസ്ഥനായിരുന്ന ശിവദാസൻ സൂപ്രണ്ടായാണ് വിരമിച്ചത്.സി പി എമ്മിന് കീഴിലുള്ള മുനിസിപാലിറ്റി ജീവനക്കാരുടെ സംഘടനയുടെ ഉന്നത നേതാവ് കൂടിയാണ് ശിവദാസൻ. എന്നാൽ സി പി എം ജില്ലാ നേതാവായ എം എം നാരായണൻ മാസ്റ്റർ നഗരസഭാ ചെയർമാനായപ്പോൾ ശിവദാസനെ അന്യായമായി സ്ഥലം മാറ്റിയിരുന്നു.ഇതിനെതിരെ സി പി എം നേതാക്കൾക്ക് പരാതി നൽകിയാണ് ശിവദാസൻ മറുപടി നൽകിയത്.അന്നുമുതൽ ചില നേതാക്കൾക്ക് ശിവദാസനോട് അകൽച്ചയാണ്.അതുകൊണ്ട് തന്നെ നഗരസഭാ ചെയർമാനാവാനുള്ള അവസരം ശിവദാസന് ബോധപൂർവം പാർട്ടി നിഷേധിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.


റിപ്പോർട്ട്: മനോജ്

#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭയിൽ ഇത്തവണ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി വടംവലി. ലോക്കൽ കമ്മറ്റി അംഗങ്ങളായ ശിവദാസനും സുരേഷിനും വേണ്ടി ഏരിയാകമ്മറ്റി ...    Read More on: http://360malayalam.com/single-post.php?nid=3075
പൊന്നാനി നഗരസഭയിൽ ഇത്തവണ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി വടംവലി. ലോക്കൽ കമ്മറ്റി അംഗങ്ങളായ ശിവദാസനും സുരേഷിനും വേണ്ടി ഏരിയാകമ്മറ്റി ...    Read More on: http://360malayalam.com/single-post.php?nid=3075
പൊന്നാനിയിൽ ചെയർമാൻ സ്ഥാനത്തേക്ക് വടംവലി. പൊന്നാനി നഗരസഭയിൽ ഇത്തവണ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി വടംവലി. ലോക്കൽ കമ്മറ്റി അംഗങ്ങളായ ശിവദാസനും സുരേഷിനും വേണ്ടി ഏരിയാകമ്മറ്റി അംഗങ്ങൾ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്