പൊന്നാനിയിൽ എഞ്ചിൻ തകരാറിലായി കടലിൽ കുടുങ്ങിയ വള്ളവും നാൽപത് മത്സ്യതൊഴിലാളികളേയും രക്ഷപ്പെടുത്തി കരക്കെത്തിച്ചു

എഞ്ചിൻ തകരാറിലായി കടലിൽ കുടുങ്ങിയ ഇൻബോഡ് വള്ളവും നാൽപത് മത്സ്യതൊഴിലാളികളേയും രക്ഷപ്പെടുത്തി കരക്കെത്തിച്ചു പൊന്നാനി അഴിമുഖത്തു നിന്നും മത്സ്യ ബന്ധനത്തിനു പോയ താനൂർ കോർമ്മൻ കടപ്പുറം സ്വദേശി റസാഖ് എന്നയാളുടെ ഉടമസ്ഥതയിലുള്ള അൽ അബ്ബാദ് എന്ന ഇൻബോഡ് വള്ളവും നാൽപത് തൊഴിലാളികളുമാണ് എഞ്ചിൻ തകരാറിലായി കടലിൽ കുടുങ്ങിയത്.അപകട വിവരം പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ലഭിച്ചതോടെ  

 ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സജി എം രാജേഷ് ജൂലായ് 28ന് മത്സൃ ബന്ധനത്തിനിടയിൽ തോണി മുങ്ങി കാണാതായ മത്സൃ തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ നടത്തുകയായിരുന്ന ഫിഷറീസ് റസ്ക്യൂ ബോട്ടിലേക്ക് അറിയിപ്പ് കൊടുത്തു. തുടർന്ന് പൊന്നാനിയിൽ നിന്നും 5 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്ത് നിന്നും 40 തൊഴിലാളികളടക്കം ഇൻബോഡ് വള്ളം കണ്ടെത്തുകയായിരുന്നു. ഫിഷറീസ് സുരക്ഷാ ബോട്ടിൽ കെട്ടിവലിച്ചാണ് ബോട്ട് പടിഞ്ഞാറേക്കര ജെട്ടിയിലെത്തിച്ചത്.

രക്ഷാപ്രവർത്തനത്തിന് ഫിഷറീസ് ഇൻസ്പെക്ടർ അംജത്ത്. കെ.പി.ഒ, കോസ്റ്റൽ സിവിൽ പോലീസ് ഓഫീസർ ബോസ്കോ, ഫിഷറീസ് റസ്ക്യൂ ഗാർഡുമാരായ അൻസാർ എം.പി, ജാഫറലി.എ.പി, സെമീർ.ടി, മുഹമ്മദ് സലീം.കെ, കോസ്റ്റൽ വാർഡൻമാരായ അൻസാർ, മിസ്ഹബ്, ബോട്ട് ജീവനക്കാരായ സ്രാങ്ക് സിദ്ധീഖ്, ഡ്രൈവർ സിദ്ധീഖ് എന്നിവർ നേതൃത്വം നൽകി

#360malayalam #360malayalamlive #latestnews

എഞ്ചിൻ തകരാറിലായി കടലിൽ കുടുങ്ങിയ ഇൻബോഡ് വള്ളവും നാൽപത് മത്സ്യതൊഴിലാളികളേയും രക്ഷപ്പെടുത്തി കരക്കെത്തിച്ചു പൊന്നാനി അഴിമുഖത്...    Read More on: http://360malayalam.com/single-post.php?nid=306
എഞ്ചിൻ തകരാറിലായി കടലിൽ കുടുങ്ങിയ ഇൻബോഡ് വള്ളവും നാൽപത് മത്സ്യതൊഴിലാളികളേയും രക്ഷപ്പെടുത്തി കരക്കെത്തിച്ചു പൊന്നാനി അഴിമുഖത്...    Read More on: http://360malayalam.com/single-post.php?nid=306
പൊന്നാനിയിൽ എഞ്ചിൻ തകരാറിലായി കടലിൽ കുടുങ്ങിയ വള്ളവും നാൽപത് മത്സ്യതൊഴിലാളികളേയും രക്ഷപ്പെടുത്തി കരക്കെത്തിച്ചു എഞ്ചിൻ തകരാറിലായി കടലിൽ കുടുങ്ങിയ ഇൻബോഡ് വള്ളവും നാൽപത് മത്സ്യതൊഴിലാളികളേയും രക്ഷപ്പെടുത്തി കരക്കെത്തിച്ചു പൊന്നാനി അഴിമുഖത്തു നിന്നും മത്സ്യ ബന്ധനത്തിനു പോയ താനൂർ കോർമ്മൻ കടപ്പുറം സ്വദേശി റസാഖ് എന്നയാളുടെ ഉടമസ്ഥതയിലുള്ള അൽ അബ്ബാദ് എന്ന ഇൻബോഡ് വള്ളവും നാൽപത് തൊഴിലാളികളുമാണ് എഞ്ചിൻ തകരാറിലായി കടലിൽ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്