ഡല്‍ഹിയില്‍ ഗൂഢാലോചന നടക്കുന്നതായും കര്‍ഷകരെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നതായും പ്രധാനമന്ത്രി

ഗാന്ധിനഗര്‍: കാര്‍ഷിക നിയമങ്ങളെ വീണ്ടും പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ കച്ചില്‍ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന്, പ്രതിപക്ഷത്തുള്ളവരും കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നവരും അവരുടെ സര്‍ക്കാരിന്റെ കാലത്ത് ഈ പരിഷ്‌കാരങ്ങളോട് അനുകൂല നിലപാടുള്ളവരായിരുന്നു. അവര്‍ക്ക് അവരുടെ സര്‍ക്കാരിന്റെ കാലത്ത് ഒരു തീരുമാനം എടുക്കാന്‍ സാധിച്ചില്ല. ഇന്ന് രാജ്യം ചരിത്രപരമായ ചുവടുവെപ്പ് നടത്തുമ്പോള്‍ ഇവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്- മോദി പറഞ്ഞു.


വര്‍ഷങ്ങളായി കാര്‍ഷിക സംഘടനകളും പ്രതിപക്ഷം പോലും ഉന്നയിച്ചിരുന്ന അതേ ആവശ്യങ്ങളാണ് ഇപ്പോള്‍ കാര്‍ഷിക മേഖലയില്‍ കൊണ്ടുവന്നിരിക്കുന്ന പരിഷ്‌കാരങ്ങളെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷരെ തെറ്റിദ്ധരിപ്പിക്കാന്‍ ഡല്‍ഹിയില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുമ്പോള്‍ കര്‍ഷകരുടെ ഭൂമി മറ്റുള്ളവര്‍ കൈവശപ്പെടുത്തുമെന്ന് അവരെ ഭയപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാര്‍ എല്ലായ്‌പ്പോഴും കര്‍ഷകക്ഷേമത്തിന് പ്രതിജ്ഞാബദ്ധമാണെന്നും കര്‍ഷകരുടെ ആശങ്കകള്‍ പരിഗണിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.


#360malayalam #360malayalamlive #latestnews

കാര്‍ഷിക നിയമങ്ങളെ വീണ്ടും പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ കച്ചില്‍ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപന ചട...    Read More on: http://360malayalam.com/single-post.php?nid=3032
കാര്‍ഷിക നിയമങ്ങളെ വീണ്ടും പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ കച്ചില്‍ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപന ചട...    Read More on: http://360malayalam.com/single-post.php?nid=3032
ഡല്‍ഹിയില്‍ ഗൂഢാലോചന നടക്കുന്നതായും കര്‍ഷകരെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നതായും പ്രധാനമന്ത്രി കാര്‍ഷിക നിയമങ്ങളെ വീണ്ടും പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ കച്ചില്‍ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന്, പ്രതിപക്ഷത്തുള്ളവരും കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നവരും..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്