പൊന്നാനി സൈക്കിള്‍ ക്ളബ്ബ് ലോഗോ പ്രകാശനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു

പൊന്നാനി:പൊന്നാനി സൈക്കിൾ ക്ലബ് ലോഗോ പ്രകാശനം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു. ശുദ്ധ വായു - ശുദ്ധ ഭൂമീ - നല്ല ആരോഗ്യം' എന്ന സന്ദേശമുണർത്തി പ്രവർത്തിച്ചു വരുന്ന പൊന്നാനി സൈക്കിൾ ക്ലബ് പ്രവർത്തകരോടൊപ്പം ബഹു. സ്പീക്കറും സൈക്കിൾ സവാരിയിൽ പങ്കാളിയായി.കടലും , കായലും,പുഴയും , പുഞ്ചക്കോൾ നിലങ്ങളും ഇഴ ചേർന്നു കിടക്കുന്ന പൊന്നാനിയിലെയും , പരിസര താലൂക്കുകളിലെയും പ്രകൃതിമനോഹരമായ പാതയിലൂടെ യുള്ള സൈക്കിൾ സവാരിയിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുന്നതിനും , ഇവിടെ നടപ്പാക്കാൻ പോകുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തി സഞ്ചാരികളെ ആകർഷിക്കുക എന്നതും സൈക്കിൾ ക്ലബ് ലക്ഷ്യമായി കാണുന്നു . ചെറു സംഘത്തിൽ നിന്നു തുടങ്ങി വലിയൊരു കൂട്ടായ്മ ആയി മാറിയ സൈക്കിൾ ക്ലബ് പുതു തലമുറയുടെ ആരോഗ്യ സംരക്ഷണത്തിനും , പ്രകൃതി സംരക്ഷണത്തിനും വലിയ സന്ദേശമാണ് നൽകുന്നത് എന്നും അദ്ദേഹം ലോഗോ പ്രകാശനത്തിനു ശേഷം പറഞ്ഞു.

...    Read More on: http://360malayalam.com/single-post.php?nid=30
...    Read More on: http://360malayalam.com/single-post.php?nid=30
പൊന്നാനി സൈക്കിള്‍ ക്ളബ്ബ് ലോഗോ പ്രകാശനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്