പൊന്നാനിയിൽ അവസാന അടവുകളും ഉപയോഗിച്ച് യു.ഡി.എഫ്

പൊന്നാനി: പ്രചാരണം അവസാന നാളുകളിലേക്ക് കടന്നതോടെ ഭരണം പിടിച്ചെടുക്കാൻ യുഡിഎഫ് അവസാന അടവുകളും പ്രയോഗിച്ചുതുടങ്ങി. ഇത്തവണ ഈഴവതിരുത്തി മേഖലയിൽ ശക്തമായ പ്രചരണമാണ് കോൺഗ്രസ് നടത്തുന്നത്. മൂന്ന് സീറ്റുകൾ പിടിച്ചെടുക്കാമെന്നാണ് കണക്കുകൂട്ടൽ.ഇതുമൂന്നും ഇടതിൻ്റെ കുത്തക സീറ്റുകളായിരുന്നവയാണ്.പക്ഷെ നിലവിലെ സാഹചര്യം കോൺഗ്രസിന് അനുകൂലമാണ്. തീരദേശവാർഡുകൾ ലീഗ് തൂത്തുവാരുമെന്നാണ് അവസാനഘട്ടത്തിലെ സാഹചര്യങ്ങൾ പരിഗണിച്ചുള്ള കണക്കുകൂട്ടൽ.ശക്തമായ പ്രചരണമാണ് ഇവിടെ ലീഗ് പുറത്തെടുത്തിട്ടുള്ളത്.അതേസമയംഭരണം നിലനിർത്താൻ വാശിയേറിയ പ്രചാരണങ്ങളാണ് പൊന്നാനി നഗരസഭയിൽ നടത്തുന്നത്‌. ഇരുമുന്നണികൾക്കും വെല്ലുവിളി ഉയർത്തി ബി.ജെ.പിയും രംഗത്തുണ്ട്.

51 സീറ്റുള്ള പൊന്നാനി നഗരസഭയിൽ ഭരണകക്ഷിയായ എൽ.ഡി.എഫിന് 29 സീറ്റുകളുണ്ട്. (സി.പി.എം -25, സി.പി.ഐ -2, ഐ.എൻ.എൽ - 2).മൂന്നുസീറ്റ് ബി.ജെ.പിക്കുമുണ്ട്. ഇത്തവണ സി.പി.എം - 43, സി.പി.ഐ. - 6, ഐ.എൻ.എൽ - 2 സീറ്റുകളിലാണ് മത്സരിക്കുന്നത്. 5 വർഷം കൊണ്ടുണ്ടായ പുരോഗതിയും പദ്ധതികളും ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫ്. വോട്ടുതേടുന്നത്.ഏറ്റവുംനല്ല ആശുപത്രിക്കുള്ള കായകല്പം അവാർഡ്, മുഖ്യമന്ത്രിയുടെ പ്രഥമ ഹരിത അവാർഡ് എന്നിവയെല്ലാം കരസ്ഥമാക്കിയത് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. 19 സീറ്റുമായി പ്രതിപക്ഷത്തുള്ള യു.ഡി.എഫിന് തലവേദന സൃഷ്ടിക്കുന്നത് കോൺഗ്രസിന്റെ പുല്ലോണത്ത് അത്താണി (മുപ്പതാംവാർഡിലെ ) വിമത സ്ഥാനാർഥി കോയക്കുട്ടിയാണ്. 2015-ലെ തിരഞ്ഞെടുപ്പിൽ മറ്റൊരാൾക്കുവേണ്ടി ഈ വാർഡ് ഒഴിഞ്ഞുകൊടുത്ത റിട്ട. അധ്യാപകൻ കൂടിയായ കോയക്കുട്ടി ഇത്തവണ സീറ്റു നൽകാത്തതിനാൽ വിമതനായി മത്സരിക്കുന്നുണ്ട്. കോൺഗ്രസ് കോയക്കുട്ടിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരിക്കുകയാണിപ്പോൾ. കഴിഞ്ഞതവണ എൽ.ഡി.എഫാണ് ഈ സീറ്റിൽ വിജയിച്ചത്.28 വാർഡുകളിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ 2 വാർഡുകളിൽ സ്വതന്ത്രരെ പിന്തുണയ്ക്കുകയും ചെയ്യുന്നു. വാർഡ് 13-ലും 51-ലുമാണ് സ്വതന്ത്രസ്ഥാനാർഥിക്ക് പിന്തുണ നൽകിയിട്ടുള്ളത്.

21 സീറ്റിൽ മത്സരിക്കുന്ന മുസ്ലിംലീഗ് നാൽപ്പത്തി രണ്ടാം വാർഡ് സ്വതന്ത്രസ്ഥാനാർഥി വെൽഫെയർ പാർട്ടിയിലെ ആർ.വി. അഷറഫിന് നൽകിയിരിക്കുകയാണ്. ഇരുപത്തിയെട്ട്‌ സീറ്റ് നേടി ഇത്തവണ എൽ.ഡി.എഫിൽനിന്ന് അധികാരം പിടിച്ചെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ഇരുമുന്നണികളെയും ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള മുന്നേറ്റമാവും ഇത്തവണ ബി.ജെ.പിക്കുണ്ടാവുകയെന്ന് നേതൃത്വം വിശ്വസിക്കുന്നു.
ഇത്തവണ പത്ത് സീറ്റ് വരെ ലഭിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. 27 സീറ്റിലാണ് മത്സരം.


റിപ്പോർട്ട്: മനോജ്

#360malayalam #360malayalamlive #latestnews

പ്രചാരണം അവസാന നാളുകളിലേക്ക് കടന്നതോടെ ഭരണം പിടിച്ചെടുക്കാൻ യുഡിഎഫ് അവസാന അടവുകളും പ്രയോഗിച്ചുതുടങ്ങി. ഇത്തവണ ഈഴവതിരുത്തി മേഖ...    Read More on: http://360malayalam.com/single-post.php?nid=2941
പ്രചാരണം അവസാന നാളുകളിലേക്ക് കടന്നതോടെ ഭരണം പിടിച്ചെടുക്കാൻ യുഡിഎഫ് അവസാന അടവുകളും പ്രയോഗിച്ചുതുടങ്ങി. ഇത്തവണ ഈഴവതിരുത്തി മേഖ...    Read More on: http://360malayalam.com/single-post.php?nid=2941
പൊന്നാനിയിൽ അവസാന അടവുകളും ഉപയോഗിച്ച് യു.ഡി.എഫ് പ്രചാരണം അവസാന നാളുകളിലേക്ക് കടന്നതോടെ ഭരണം പിടിച്ചെടുക്കാൻ യുഡിഎഫ് അവസാന അടവുകളും പ്രയോഗിച്ചുതുടങ്ങി. ഇത്തവണ ഈഴവതിരുത്തി മേഖലയിൽ ശക്തമായ പ്രചരണമാണ് കോൺഗ്രസ് നടത്തുന്നത്. മൂന്ന് സീറ്റുകൾ പിടിച്ചെടുക്കാമെന്നാണ് കണക്കുകൂട്ടൽ.ഇതുമൂന്നും ഇടതിൻ്റെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്