പൊന്നാനിയിൽ 19 ലക്ഷത്തിന് അംഗൻവാടി നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് കോൺഗ്രസ്

പൊന്നാനി: പൊന്നാനിയിലെ 19 ലക്ഷത്തിൻ്റെ അംഗൻവാടി കെട്ടിട നിർമ്മാണത്തിൽ അഴിമതി ആരോപണം. നിർമ്മാണം വിജിലൻസ് അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പൊന്നാനി നഗരസഭയിലെ ഏഴാം വാർഡിൽ ഒരു മാസം മുൻപ് ഉദ്ഘാടനം ചെയ്ത 500 ചതുരശ്ര അടി വലിപ്പമുള്ള അംഗൻവാടി കെട്ടിടത്തിനാണ് 19 ലക്ഷത്തിൽപ്പരം രൂപ ചിലവഴിച്ചത്.ഇതിനെപെറ്റി വിജിലൻസ് അന്വേഷണം നടത്തണമെന്നും, കുറ്റക്കാരായ ജനപ്രതിനിധികൾ ക്കെതിരെയും, കരാറുകാർ ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നും ഏഴാം വാർഡ് യുഡിഎഫ് കുടുംബയോഗം ഉദ്ഘാടനംചെയ്തു കൊണ്ട് മുൻ എംപി സി ഹരിദാസ് ആവശ്യപ്പെട്ടു.

എം പി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ച യോഗത്തിൽ വി സൈദ് മുഹമ്മദ് തങ്ങൾ, സ്ഥാനാർത്ഥിഎ പവിത്ര കുമാർ, കെ വി സക്കീർഹുസൈൻ, കുറ്റീരീ ഗണേശൻ, കെ അബ്ദുൽ അസീസ്, പി റാഫി, യു ജലീൽ, കെ റിയാസ്, കെ പി വിശ്വൻ, കെ പി വേലായുധൻ, യു സക്കീർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

#360malayalam #360malayalamlive #latestnews

പൊന്നാനിയിലെ 19 ലക്ഷത്തിൻ്റെ അംഗൻവാടി കെട്ടിട നിർമ്മാണത്തിൽ അഴിമതി ആരോപണം. നിർമ്മാണം വിജിലൻസ് അന്വേഷിക്കണമെന്ന് കോൺഗ്രസ്.......    Read More on: http://360malayalam.com/single-post.php?nid=2939
പൊന്നാനിയിലെ 19 ലക്ഷത്തിൻ്റെ അംഗൻവാടി കെട്ടിട നിർമ്മാണത്തിൽ അഴിമതി ആരോപണം. നിർമ്മാണം വിജിലൻസ് അന്വേഷിക്കണമെന്ന് കോൺഗ്രസ്.......    Read More on: http://360malayalam.com/single-post.php?nid=2939
പൊന്നാനിയിൽ 19 ലക്ഷത്തിന് അംഗൻവാടി നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് കോൺഗ്രസ് പൊന്നാനിയിലെ 19 ലക്ഷത്തിൻ്റെ അംഗൻവാടി കെട്ടിട നിർമ്മാണത്തിൽ അഴിമതി ആരോപണം. നിർമ്മാണം വിജിലൻസ് അന്വേഷിക്കണമെന്ന് കോൺഗ്രസ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്