ക്രിസ്മസ്‌കിറ്റ് വിതരണം തുടങ്ങിയിട്ടും നവംബറിലെ സ്പെഷൽ കിറ്റ് ലഭിക്കാതെ നീല, വെള്ള റേഷൻ കാർഡുടമകൾ

ഡിസംബറിലെ ക്രിസ്മസ്‌കിറ്റ് വിതരണം തുടങ്ങിയിട്ടും നവംബറിലെ സ്പെഷൽ കിറ്റ് ലഭിക്കാതെ നീല, വെള്ള റേഷൻ കാർഡുടമകൾ. ജില്ലയിലെ മഞ്ഞ, പിങ്ക് കാർഡുടമകൾക്കുള്ള നവംബറിലെ കിറ്റുവിതരണം ഏതാണ്ട് പൂർത്തിയായിവരികയാണ്എന്നിട്ടും നീല, വെള്ള കാർഡുകൾക്കുള്ള നവംബറിലെ കിറ്റ് വിതരണമാരംഭിച്ചിട്ടില്ല. എല്ലാ കാർഡുകാർക്കും നവംബറിലെയും ഡിസംബറിലെയും കിറ്റുകൾ ക്രിസ്മസിനുമുമ്പ് കൊടുത്തുതീർക്കാനാണ് സർക്കാർ നിർദേശം. ഇപ്പോൾ മഞ്ഞ ക്കാർഡുകാർക്കുള്ള ഡിസംബറിലെ ക്രിസ്മസ് കിറ്റ് വിതരണവും മഞ്ഞ, പിങ്ക് കാർഡുടമകൾക്ക് ബാക്കിയുള്ള നവംബറിലെ കിറ്റ് വിതരണവുമാണ് നടക്കുന്നത്.


നീല, വെള്ള കാർഡുകൾക്ക് നവംബറിൽ കൊടുക്കാനുള്ള കിറ്റുകൾ ഇതുവരെ റേഷൻ കടകളിലെത്തിയിട്ടുമില്ല. എന്നാൽ നീല, വെള്ള കാർഡുടമകൾക്ക് നവംബറിലെ കിറ്റുവിതരണം ആരംഭിച്ചതായി സർക്കാർ അറിയിപ്പ് വന്നതിനാൽ നിരവധിയാളുകളാണ് റേഷൻ കടകളിൽ വന്ന് മടങ്ങിപ്പോകുന്നത്. കിറ്റ് ലഭിക്കാതാവുന്നതോടെ കാർഡുടമകളും റേഷൻ കടക്കാരും തമ്മിൽ വാക്തർക്കവും പതിവായിരിക്കയാണ്. കിറ്റുനൽകാതെ, ഇങ്ങനെ അറിയിപ്പ് നേരത്തേ നൽകുന്നത് റേഷൻ കടക്കാർക്ക് വലിയ ബുദ്ധിമുട്ടാവുകയാണെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. സാധനങ്ങളും സഞ്ചികളും വേണ്ടത്ര ലഭിക്കാത്തതാണ് നീല, വെള്ള കാർഡുകാർക്കുള്ള കിറ്റ് വൈകാൻ കാരണമെന്നാണ് അറിയുന്നതെന്ന് ഒാൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു ജില്ലയിൽ ആകെ 7,72,298 കാർഡുടമകൾക്കാണ് കിറ്റ് കൊടുക്കേണ്ടത്. പലതവണ കടകളിൽ പോയിട്ടും കിറ്റുകിട്ടാതെ മടങ്ങിയ നീല, വെള്ളക്കാർഡുടമകളുണ്ട്. കോവിഡ്പ്രശ്നം കാരണം പലരും വളരെ ബുദ്ധിമുട്ടിയാണ് കടകളിലെത്തുന്നത്. അവിടെയെത്തുമ്പോഴാണ് കിറ്റില്ലെന്നറിഞ്ഞ് മടങ്ങേണ്ടിവരുന്നത്.

മാത്രമല്ല നവംബറിൽ മഞ്ഞക്കാ കാർഡിന് ആവശ്യമായ കിറ്റുകൾതന്നെ പല റേഷൻ കടകളിലും ലഭിച്ചിട്ടില്ലെന്നും കടയുടമകൾ പരാതിപ്പെടുന്നു.

#360malayalam #360malayalamlive #latestnews

ഡിസംബറിലെ ക്രിസ്മസ്‌കിറ്റ് വിതരണം തുടങ്ങിയിട്ടും നവംബറിലെ സ്പെഷൽ കിറ്റ് ലഭിക്കാതെ നീല, വെള്ള റേഷൻ കാർഡുടമകൾ. ജില്ലയിലെ മഞ്ഞ, പിങ...    Read More on: http://360malayalam.com/single-post.php?nid=2871
ഡിസംബറിലെ ക്രിസ്മസ്‌കിറ്റ് വിതരണം തുടങ്ങിയിട്ടും നവംബറിലെ സ്പെഷൽ കിറ്റ് ലഭിക്കാതെ നീല, വെള്ള റേഷൻ കാർഡുടമകൾ. ജില്ലയിലെ മഞ്ഞ, പിങ...    Read More on: http://360malayalam.com/single-post.php?nid=2871
ക്രിസ്മസ്‌കിറ്റ് വിതരണം തുടങ്ങിയിട്ടും നവംബറിലെ സ്പെഷൽ കിറ്റ് ലഭിക്കാതെ നീല, വെള്ള റേഷൻ കാർഡുടമകൾ ഡിസംബറിലെ ക്രിസ്മസ്‌കിറ്റ് വിതരണം തുടങ്ങിയിട്ടും നവംബറിലെ സ്പെഷൽ കിറ്റ് ലഭിക്കാതെ നീല, വെള്ള റേഷൻ കാർഡുടമകൾ. ജില്ലയിലെ മഞ്ഞ, പിങ്ക് കാർഡുടമകൾക്കുള്ള നവംബറിലെ കിറ്റുവിതരണം ഏതാണ്ട് പൂർത്തിയായിവരികയാണ്എന്നിട്ടും നീല, വെള്ള കാർഡുകൾക്കുള്ള നവംബറിലെ കിറ്റ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്