അഷ്കറിന്റെ മരണം സർക്കാർ അനാസ്ഥ മൂലം; നഷ്ടപരിഹാരം നൽകണമെന്ന് എസ്ഡിപിഐ.

പൊന്നാനി: കഴിഞ്ഞദിവസം സംസ്ഥാന പാതയിലുണ്ടായ അപകടത്തിൽ മരണപ്പെട്ട അഷ്കറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും സാരമായ പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്നും എസ്ഡിപിഐ പൊന്നാനി മുനിസിപ്പൽ കമ്മിറ്റി.റോഡിലുടനീളമുള്ള ആഴമേറിയ കുഴികളും തെരുവ് വിളക്കുകൾ കത്താത്തതും മൂലം അപകടങ്ങൾ തുടർകഥയാവുകയാണ്.


ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്നോണം അപകടത്തിന് പിറ്റേന്ന് തന്നെ വന്ന് ഒരൽപ്പം മെറ്റൽ വിതറി തടിയൂരുന്ന നിലപാട് കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളക്കളികൾക്ക് ഉദാഹരണമാണ്.
നിരന്തരമായി ജനങ്ങൾ പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാൻപോലും അധികൃതർ തയ്യാറാവാത്തത് കൊണ്ടാണ് ഇന്നും ഒരു ജീവൻ നഷ്ടപ്പെടാനിടയാക്കിയതെന്നും -ഇനിയെങ്കിലും ഇഴഞ്ഞുനീങ്ങാതെ നികുതിയടക്കുന്നവന് സഞ്ചാരയോഗ്യമായ പാതയിലൂടെ യാത്ര ചെയ്യാനുള്ള അവകാശം വകവെച്ചുകൊടുക്കാൻ സർക്കാർ തയ്യാറാവണമെന്നും sdpi മുൻസിപ്പൽ കമ്മിറ്റി ഭാരവാഹികൾ വാർത്താകുറിപ്പിൽ അഭിപ്രായപ്പെട്ടു.

#360malayalam #360malayalamlive #latestnews

പൊന്നാനി: കഴിഞ്ഞദിവസം സംസ്ഥാന പാതയിലുണ്ടായ അപകടത്തിൽ മരണപ്പെട്ട അഷ്കറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും സാരമായ പരിക്...    Read More on: http://360malayalam.com/single-post.php?nid=284
പൊന്നാനി: കഴിഞ്ഞദിവസം സംസ്ഥാന പാതയിലുണ്ടായ അപകടത്തിൽ മരണപ്പെട്ട അഷ്കറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും സാരമായ പരിക്...    Read More on: http://360malayalam.com/single-post.php?nid=284
അഷ്കറിന്റെ മരണം സർക്കാർ അനാസ്ഥ മൂലം; നഷ്ടപരിഹാരം നൽകണമെന്ന് എസ്ഡിപിഐ. പൊന്നാനി: കഴിഞ്ഞദിവസം സംസ്ഥാന പാതയിലുണ്ടായ അപകടത്തിൽ മരണപ്പെട്ട അഷ്കറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും സാരമായ പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്നും എസ്ഡിപിഐ പൊന്നാനി മുനിസിപ്പൽ കമ്മിറ്റി.റോഡിലുടനീളമുള്ള ആഴമേറിയ കുഴികളും തെരുവ് വിളക്കുകൾ കത്താത്തതും മൂലം അപകടങ്ങൾ തുടർകഥയാവുകയാണ്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്