എൽ.ഡി.എഫ് രാഷ്ട്രീയമായി പെൻഷൻ വിതരണത്തെ ദുരുപയോഗം ചെയ്യുന്നു: യു.ഡി.എഫ്

പൊന്നാനി: ക്ഷേമപെൻഷൻ വിതരണം തെരഞ്ഞെടുപ്പു കാലത്ത് എൽ.ഡി.എഫ് രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് യുഡിഎഫ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി. പൊന്നാനി നഗരസഭയിൽ പെൻഷൻ വിതരണം സി.പി.ഐ.എം രാഷ്ട്രീയപരമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് പരാതി. പല വാർഡുകളിലും പെൻഷൻ വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളും ബന്ധുക്കളുമാണ്. ഇത് ചട്ട വിരുദ്ധമാണെന്നും പെൻഷൻ വിതരണത്തിന് സുതാര്യത ഉറപ്പു വരുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

പൊന്നാനിയിൽ വിധവയുടെ പെൻഷൻ തട്ടിയെടുത്ത പ്രതികളെ പോലീസ് പിടികൂടാത്തതിൽ ദുരൂഹതയുണ്ടെന്നും പോലീസ് നടപടി വൈകിയാൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുളള പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും യു.ഡി.എഫ് നേതാക്കളായ എം അബ്ദുൽ ലത്തീഫ്, യു മുനീബ്, എൻ.പി നബീൽ അറിയിച്ചു.

#360malayalam #360malayalamlive #latestnews

ക്ഷേമപെൻഷൻ വിതരണം തെരഞ്ഞെടുപ്പു കാലത്ത് എൽ.ഡി.എഫ് രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് യുഡിഎഫ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി. പൊ...    Read More on: http://360malayalam.com/single-post.php?nid=2838
ക്ഷേമപെൻഷൻ വിതരണം തെരഞ്ഞെടുപ്പു കാലത്ത് എൽ.ഡി.എഫ് രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് യുഡിഎഫ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി. പൊ...    Read More on: http://360malayalam.com/single-post.php?nid=2838
എൽ.ഡി.എഫ് രാഷ്ട്രീയമായി പെൻഷൻ വിതരണത്തെ ദുരുപയോഗം ചെയ്യുന്നു: യു.ഡി.എഫ് ക്ഷേമപെൻഷൻ വിതരണം തെരഞ്ഞെടുപ്പു കാലത്ത് എൽ.ഡി.എഫ് രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് യുഡിഎഫ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി. പൊന്നാനി നഗരസഭയിൽ പെൻഷൻ വിതരണം സി.പി.ഐ.എം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്