ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയും പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്ത മായി ഡിസംബർ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആഘോഷിച്ചു.

ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ( AKWRF) മലപ്പുറം ജില്ലാ കമ്മിറ്റിയും പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്ത മായി ഡിസംബർ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആഘോഷിച്ചു.

ആഘോഷത്തിന്റെ ഭാഗമായി AKWRF മെമ്പർമാരുടെ അവകാശ വിളംബര വാഹന ജാഥ നിലമ്പൂർ മുതൽ പൊന്നാനി വരെ നടത്തി. പ്രസ്തുത വാഹന റാലി പൊന്നാനി താലൂക്കിലേക്ക് കടന്നപ്പോൾ കുറ്റിപ്പുറം സബ്‌ ഇൻസ്‌പെക്ടർ ശ്രീ.ശശീന്ദ്രൻ ഫ്ലാഗ്ഓഫ്‌ ചെയ്തു.സംഘടനാ നേതൃത്വം Dr ലൈസ് ബിൻ മുഹമ്മദ്,(സംസ്ഥാന പ്രസിഡന്റ്)സലീം കിഴിശ്ശേരി(ജില്ലാ പ്രസിഡന്റ്)ബദറുസമാൻ മൂർക്കനാട്(ജില്ലാ സെക്രട്ടറി)മജീദ് ചങ്ങരംകുളം (ജില്ലാ ട്രഷറർ)മറ്റു കമ്മിറ്റി അംഗങ്ങളായ നിഷാദ് പരിയാപുരം, ശിവദാസൻ കരുവാരകുണ്ട് സന്തോഷ് ചങ്ങരംകുളം, റംസീന  പൊന്നാനി,ഹസീന പൊന്നാനി എന്നിങ്ങനെ 35പേർ പങ്കെടുത്തു.ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങളും ആവശ്യങ്ങളും വിളിച്ചറിയിച്ചുകൊണ്ട് നടന്ന റാലിയിൽ വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭിന്നശേഷിയുള്ള ആളുകൾക്ക് വോട്ട്ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ടു.


പ്രമുഖ സാമൂഹിക പ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പിൽ  ഉൾപ്പെടെ നിരവധി വ്യക്തികൾ AKWRF ന്റെ റാലിയിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു. അവകാശ വിളംബര ജാഥ വൈകുന്നേരം 5 മണിക്ക് പൊന്നാനി ഹാർബറിൽ സമാപിച്ചു. സമാപനത്തിൽ പൊന്നാനി സർക്കിൾ ഇൻസ്പെക്ടർ മഞ്ജിത് ലാൽ , പൊന്നാനി ജോ: RTO അബ്ദുൾ സുബൈർ എന്നിവർ സംസാരിച്ചു


#360malayalam #360malayalamlive #latestnews

ആഘോഷത്തിന്റെ ഭാഗമായി AKWRF മെമ്പർമാരുടെ അവകാശ വിളംബര വാഹന ജാഥ നിലമ്പൂർ മുതൽ പൊന്നാനി വരെ നടത്തി. പ്രസ്തുത വാഹന റാലി പൊന്നാനി താലൂക്ക...    Read More on: http://360malayalam.com/single-post.php?nid=2825
ആഘോഷത്തിന്റെ ഭാഗമായി AKWRF മെമ്പർമാരുടെ അവകാശ വിളംബര വാഹന ജാഥ നിലമ്പൂർ മുതൽ പൊന്നാനി വരെ നടത്തി. പ്രസ്തുത വാഹന റാലി പൊന്നാനി താലൂക്ക...    Read More on: http://360malayalam.com/single-post.php?nid=2825
ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയും പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്ത മായി ഡിസംബർ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി AKWRF മെമ്പർമാരുടെ അവകാശ വിളംബര വാഹന ജാഥ നിലമ്പൂർ മുതൽ പൊന്നാനി വരെ നടത്തി. പ്രസ്തുത വാഹന റാലി പൊന്നാനി താലൂക്കിലേക്ക് കടന്നപ്പോൾ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്