അർണാബ് ഗോസ്വാമിക്ക്‌ ജാമ്യം കൊടുക്കാൻ ഉണ്ടായ കാരണങ്ങൾ വിശദീകരിച്ച് സുപ്രീംകോടതി

ഇന്റീരിയർ ഡിസൈനർ ആത്മഹത്യ ചെയ്‍ത കേസിൽ റിപ്പബ്ലിക് ചാനൽ ഉടമ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യുന്നത് അടുത്ത നാലാഴ്ചത്തേക്ക് കൂടി സുപ്രീംകോടതി തടഞ്ഞു. ജാമ്യമാണ് നീതി, ജയിലല്ല. ജാമ്യം അനുവദിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ മാനവിക മുഖമാണെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ക്രിമിനൽ നിയമങ്ങള്‍ പൗരന്മാരെ തെരഞ്ഞ് പിടിച്ച് വേട്ടയാടാനുള്ളതല്ലെന്ന് സുപ്രീംകോടതി. അർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച വിധി വിശദീകരിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശം. പ്രഥമദൃഷ്ട്യാ അർണബിനെതിരെയുള്ള കുറ്റം നിലനില്‍ക്കില്ലെന്നും ഉത്തരവിലുണ്ട്.

ഒരു ദിവസത്തെ സ്വാതന്ത്ര്യ നിഷേധം പോലും കടുത്ത അനീതിയാണ്. സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന പൗരന്മാരുടെ അവകാശത്തിന് വേണ്ടി നിലകൊള്ളേണ്ടത് ഹൈകോടതികളുടെയും ജില്ലാ കോടതികളുടെയും ബാധ്യതയാണെന്നും കോടതി നിരീക്ഷിച്ചു. അർണബ് ഗോസ്വാമിയുടെ അറസ്റ്റ് നാലാഴ്ചത്തേക്ക് കൂടി കോടതി തടഞ്ഞു.


#360malayalam #360malayalamlive #latestnews

ഇന്റീരിയർ ഡിസൈനർ ആത്മഹത്യ ചെയ്‍ത കേസിൽ റിപ്പബ്ലിക് ചാനൽ ഉടമ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യുന്നത് അടുത്ത നാലാഴ്ചത്തേക്ക് കൂടി ...    Read More on: http://360malayalam.com/single-post.php?nid=2689
ഇന്റീരിയർ ഡിസൈനർ ആത്മഹത്യ ചെയ്‍ത കേസിൽ റിപ്പബ്ലിക് ചാനൽ ഉടമ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യുന്നത് അടുത്ത നാലാഴ്ചത്തേക്ക് കൂടി ...    Read More on: http://360malayalam.com/single-post.php?nid=2689
അർണാബ് ഗോസ്വാമിക്ക്‌ ജാമ്യം കൊടുക്കാൻ ഉണ്ടായ കാരണങ്ങൾ വിശദീകരിച്ച് സുപ്രീംകോടതി ഇന്റീരിയർ ഡിസൈനർ ആത്മഹത്യ ചെയ്‍ത കേസിൽ റിപ്പബ്ലിക് ചാനൽ ഉടമ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യുന്നത് അടുത്ത നാലാഴ്ചത്തേക്ക് കൂടി സുപ്രീംകോടതി തടഞ്ഞു. ജാമ്യമാണ് നീതി, ജയിലല്ല.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്