പണവും സമയവും പാഴാക്കി കുറെ തിരഞ്ഞെടുപ്പുകൾ എന്തിന്‌ ? ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിന്റെ പ്രാധാന്യം ഒരിക്കൽ കൂടി വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വിവിധയിടങ്ങളിൽ മാസം തോറും നടന്നുവരുന്ന തിരഞ്ഞെടുപ്പുകൾ തടസപ്പെടുത്തുന്നത്, രാജ്യത്തിന്റെ വികസനത്തെയാണെന്ന് മോദി ഓർമ്മപ്പെടുത്തി. ഓരോ തിരഞ്ഞെടുപ്പിലും പ്രത്യേകം വോട്ടർ പട്ടികകൾ എന്ന നടപടിക്രമം സമയവും പണവും പാഴാക്കൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എൺപതാമത് ഓൾ ഇന്ത്യ പ്രിസൈഡിംഗ് ഓഫീസേഴ്‌സ് കോൺഫറൻസിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായും മോദി ഈ വിഷയം സൂചിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ രാഷ്‌ട്രീയ പാർട്ടികളുമായി സർക്കാർ ചർച്ച നടത്തുകയും ചെയ‌്തു. കഴിഞ്ഞ സ്വാതന്ത്രദിന സന്ദേശത്തിലും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്നതിനെ സംബന്ധിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്തവണ ഇക്കാര്യത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധചെലുത്തുന്നുണ്ടെന്ന ധ്വനിയാണ് പ്രധാനമന്ത്രിയുടെ വാക്കുകളിൽ നിറഞ്ഞുനിന്നത്.


പാർലമെന്റിലെ ഇരു സഭകളിലെയുമടക്കം വിവിധ തിരഞ്ഞെടുപ്പുകളിൽ ഒരു വോട്ടർ പട്ടികയുടെ ആവശ്യമേയുള്ളൂവെന്ന് നരേന്ദ്ര മോദി പറഞ്ഞു. 18 വയസ് തികഞ്ഞ എല്ലാവർക്കും ഇപ്പോൾ വോട്ട് അവകാശമുണ്ട്. നേരത്തെ ചില സ്ഥിതിഭേദങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം മാറിയിരിക്കുകയാണ്. രാജ്യമൊട്ടാകെ ഡിജിറ്റൽവൽക്കരണം നടന്നു കഴിഞ്ഞെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

#360malayalam #360malayalamlive #latestnews

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിന്റെ പ്രാധാന്യം ഒരിക്കൽ കൂടി വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വിവിധയിടങ്...    Read More on: http://360malayalam.com/single-post.php?nid=2671
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിന്റെ പ്രാധാന്യം ഒരിക്കൽ കൂടി വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വിവിധയിടങ്...    Read More on: http://360malayalam.com/single-post.php?nid=2671
പണവും സമയവും പാഴാക്കി കുറെ തിരഞ്ഞെടുപ്പുകൾ എന്തിന്‌ ? ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിന്റെ പ്രാധാന്യം ഒരിക്കൽ കൂടി വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വിവിധയിടങ്ങളിൽ മാസം തോറും നടന്നുവരുന്ന തിരഞ്ഞെടുപ്പുകൾ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്