നാഗ്രോട്ടയിൽ തീവ്രവാദികൾ നുഴഞ്ഞു കയറാൻ ഉപയോഗിച്ച തുരങ്കം കണ്ടെത്തി

ശ്രീനഗര്‍: നാഗ്രോട്ടയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാലു ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദികൾ ഇന്ത്യയിലേക്ക് കടക്കാൻ ഉപയോഗിച്ചെന്നു കരുതുന്ന തുരങ്കം കണ്ടെത്തി. തീവ്രവാദകൾ കൊല്ലപ്പെട്ട് മൂന്നാം ദിവസമാണ് അതിർത്തി രക്ഷാ സേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിൽ തുരങ്കം കണ്ടെത്തിയത്. സാംബ സെക്ടറില്‍ രാജ്യാന്തര അതിര്‍ത്തിക്ക് സമീപത്താണ് തുരങ്കം കണ്ടെത്തിയത്. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 160 മീറ്ററും അതിർത്തി വേലിയിൽ നിന്ന് 70 മീറ്ററും അകലെയാണ് തുരങ്കം. തുരങ്കത്തിന് ഏകദേശം 3-3.5 അടി വീതിയുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു. ഉർദുവിൽ അടയാളങ്ങളുള്ള പച്ച നിറമുള്ള മണൽ ബാഗുകൾ തുരങ്കത്തിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ബാഗുകളിലൊന്നിൽ കറാച്ചി, പാക്കിസ്ഥാൻ എന്ന് ഇംഗ്ലീഷിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


തുങ്കം വഴി രാജ്യത്ത് കടന്ന് ട്രക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഭീകരവാദികളെ ജമ്മു - ശ്രീനഗര്‍ ദേശീയപാതയില്‍ നാഗ്രോട്ടയിലെ  ടോള്‍ പ്ലാസക്ക് സമീപം സുരക്ഷാ സേന കൊലപ്പെടുത്തിയത്. ഇവരില്‍ നിന്നും ആയുധ ശേഖരവും കണ്ടെടുത്തിരുന്നു. തുരങ്കത്തിലൂടെ എത്തിയ ഭീകരവാദികളെ ദേശീയപാതയില്‍ എത്താന്‍ ആരെങ്കിലും സഹായിച്ചിട്ടുണ്ടാവുമെന്ന് ബിഎസ്എഫ് ഐ.ജി എന്‍.എസ് ജാംവാള്‍ പറഞ്ഞു. മുംബൈ ആക്രമണ വാർഷിക ദിനമായ നവംബർ 11-ന് രാജ്യത്ത് രാജ്യത്ത് വൻ ആക്രമണം നടത്താൻ തീവ്രവാദികൾ പദ്ധതിയിട്ടിരുന്നെന്നും വിവരം ലഭിച്ചിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

നാഗ്രോട്ടയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാലു ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദികൾ ഇന്ത്യയിലേക്ക് കടക്കാൻ ഉപയോഗിച്ച...    Read More on: http://360malayalam.com/single-post.php?nid=2605
നാഗ്രോട്ടയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാലു ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദികൾ ഇന്ത്യയിലേക്ക് കടക്കാൻ ഉപയോഗിച്ച...    Read More on: http://360malayalam.com/single-post.php?nid=2605
നാഗ്രോട്ടയിൽ തീവ്രവാദികൾ നുഴഞ്ഞു കയറാൻ ഉപയോഗിച്ച തുരങ്കം കണ്ടെത്തി നാഗ്രോട്ടയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാലു ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദികൾ ഇന്ത്യയിലേക്ക് കടക്കാൻ ഉപയോഗിച്ചെന്നു കരുതുന്ന തുരങ്കം കണ്ടെത്തി. തീവ്രവാദകൾ കൊല്ലപ്പെട്ട് മൂന്നാം ദിവസമാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്