കോണ്‍ഗ്രസ് ‘ഫൈവ് സ്റ്റാര്‍’ സംസ്‌കാരം ഉപേക്ഷിക്കണം: ഗുലാം നബി ആസാദ്

ന്യൂഡൽഹി : കോൺഗ്രസ് പാർട്ടിക്ക് പുതിയ അദ്ധ്യക്ഷനെ ഉടൻ തിരഞ്ഞെടുക്കുമെന്ന വാർത്തകൾക്ക് പിന്നാലെ നേതൃത്വത്തിനെതിരെ വീണ്ടും വിമർശനവുമായി മുതിർന്ന നേതാവ് ഗുലാംനബി ആസാദ്. നേതാക്കൾക്ക് വഴിയിലിറങ്ങി നടക്കാൻ പോലും ബുദ്ധിമുട്ടാണെന്നും ഫൈവ് സ്റ്റാർ സംസ്കാരം ഉപേക്ഷിക്കാതെ കോൺഗ്രസ് രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കാൻ ടിക്കറ്റ് കിട്ടിയാൽ ഫൈവ് സ്റ്റാർ ഹോട്ടൽ ബുക്ക് ചെയ്യുകയാണ് നേതാക്കൾ ആദ്യം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.. താഴേതട്ടിലെ ബന്ധങ്ങൾ കോൺ​ഗ്രസിന് നഷ്ടപ്പെട്ടു എന്നും ഗുലാംനബി ആസാദ് പറഞ്ഞു.

നേരത്തെ മറ്റൊരു മുതിർന്ന നേതാവ് കപിൽ സിബലും നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരുന്നു. രാജ്യത്ത് ബിജെപിക്കെതിരായ ക്രിയാത്മക പ്രതിപക്ഷമല്ല കോൺഗ്രസെന്ന് കപിൽ സിബൽ വിമർശിച്ചു. സോണിയ ഗാന്ധിക്ക് പാർട്ടിയെ വേണ്ട വിധം ചലിപ്പിക്കാനാകുമോയെന്ന് സംശയമാണ്. നേതൃമാറ്റത്തിൽ ഇനി പ്രതികരിക്കേണ്ടത് നേതൃത്വമാണ്. സാധാരണ പാർട്ടി പ്രവർത്തകരുടെ വികാരമാണ് താൻ പങ്കുവയ്ക്കുന്നതെന്നും കപിൽ സിബൽ വ്യക്തമാക്കി.

#360malayalam #360malayalamlive #latestnews

കോൺഗ്രസ് പാർട്ടിക്ക് പുതിയ അദ്ധ്യക്ഷനെ ഉടൻ തിരഞ്ഞെടുക്കുമെന്ന വാർത്തകൾക്ക് പിന്നാലെ നേതൃത്വത്തിനെതിരെ വീണ്ടും വിമർശനവുമായി മ...    Read More on: http://360malayalam.com/single-post.php?nid=2593
കോൺഗ്രസ് പാർട്ടിക്ക് പുതിയ അദ്ധ്യക്ഷനെ ഉടൻ തിരഞ്ഞെടുക്കുമെന്ന വാർത്തകൾക്ക് പിന്നാലെ നേതൃത്വത്തിനെതിരെ വീണ്ടും വിമർശനവുമായി മ...    Read More on: http://360malayalam.com/single-post.php?nid=2593
കോണ്‍ഗ്രസ് ‘ഫൈവ് സ്റ്റാര്‍’ സംസ്‌കാരം ഉപേക്ഷിക്കണം: ഗുലാം നബി ആസാദ് കോൺഗ്രസ് പാർട്ടിക്ക് പുതിയ അദ്ധ്യക്ഷനെ ഉടൻ തിരഞ്ഞെടുക്കുമെന്ന വാർത്തകൾക്ക് പിന്നാലെ നേതൃത്വത്തിനെതിരെ വീണ്ടും വിമർശനവുമായി മുതിർന്ന നേതാവ് ഗുലാംനബി ആസാദ്. നേതാക്കൾക്ക് വഴിയിലിറങ്ങി നടക്കാൻ പോലും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്