40,000വുംകടന്ന് സ്വര്‍ണവില: പവന് 40,160 രൂപയായി

40,000വുംകടന്ന് സ്വര്‍ണവില: പവന് 40,160 രൂപയായി.

തുടർച്ചയായി പത്താമത്തെ ദിവസവും സ്വർണവില കൂടി. ശനിയാഴ്ച പവന് 160 രൂപകൂടി 40,160 രൂപയായി. 5020 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസമാണ് പവന്റെ വില 40,000 രൂപതൊട്ടത്. ഒരുവർഷത്തിനിടെ പവൻവലിയിൽ 14,240 രൂപയാണ് വർധിച്ചത്. ഇതോടെ പണിക്കൂലി(മിനിമം 5%) ജിഎസ്ടി, സെസ് എന്നിവ ഉൾപ്പടെ ഒരുപവൻ സ്വർണവാങ്ങുന്നതിന് 44,000 രൂപയിലേറെ വിലനൽകേണ്ടിവരും. കോവിഡ് വ്യാപനം ആഗോള സമ്പദ്ഘടനയിൽ ഉയർത്തുന്ന ഭീഷണിയാണ് വിലവർധനവിനുപിന്നിൽ. കോവിഡിനെ പിടിച്ചുകെട്ടാൻ വൈകുന്നിടത്തോളം വിലയിലെ വർധന തുടരാനാണ് സാധ്യത. പവൻവില50,000അടുത്തെത്തിയേക്കാമെന്ന് വിലയിരുത്തലുണ്ടെങ്കിലും കനത്ത ലാഭമെടുപ്പ് വിപണിയിലുണ്ടായാൽ വിലകുറയാനും അത് ഇടയാക്കിയേക്കും. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1,976.10 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിൽ 10 ഗ്രാം സ്വർണത്തിന്റെ വില 53,200 രൂപയായി ഉയർന്നു.

#360malayalam #360malayalamlive #latestnews

തുടർച്ചയായി പത്താമത്തെ ദിവസവും സ്വർണവില കൂടി. ശനിയാഴ്ച പവന് 160 രൂപകൂടി 40,160 രൂപയായി. 5020 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസമാണ് പവന്റെ...    Read More on: http://360malayalam.com/single-post.php?nid=255
തുടർച്ചയായി പത്താമത്തെ ദിവസവും സ്വർണവില കൂടി. ശനിയാഴ്ച പവന് 160 രൂപകൂടി 40,160 രൂപയായി. 5020 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസമാണ് പവന്റെ...    Read More on: http://360malayalam.com/single-post.php?nid=255
40,000വുംകടന്ന് സ്വര്‍ണവില: പവന് 40,160 രൂപയായി തുടർച്ചയായി പത്താമത്തെ ദിവസവും സ്വർണവില കൂടി. ശനിയാഴ്ച പവന് 160 രൂപകൂടി 40,160 രൂപയായി. 5020 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസമാണ് പവന്റെ വില 40,000 രൂപതൊട്ടത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്