പാകിസ്താന്റെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെതിരെ പ്രതിഷേധം അറിയിച്ചു ഇന്ത്യ

അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനം നടത്തിയ പാകിസ്താനെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഉത്സവ സീസണിൽ നടത്തിയ പ്രകോപനം അപലപനീയമാണ്. നിരപരാധികളായ ജനങ്ങളെ മനപൂർവ്വം പാകിസ്താൻ സൈന്യം ലക്ഷ്യമിടുകയാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കി. 


പാക് ഹൈകമ്മീഷണറെ നേരിട്ട് വിളിപ്പിച്ചാണ് പ്രതിഷേധം അറിയിച്ചത്. നിയന്ത്രണ രേഖയിലെ വെടിവെപ്പിലൂടെ ജമ്മു കശ്മീരിൽ അതിക്രമം അഴിച്ചു വിടാനും അത്‌ വഴി സമാധാനം തകർക്കാനുമാണ് പാകിസ്താന്‍ ലക്ഷ്യമിടുന്നതെന്ന് ഇന്ത്യ വിമര്‍ശിച്ചു. അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. കശ്‍മീരിലെ ഉറി, കുപ്‍വാര മേഖലകളിലായിരുന്നു പാക് പ്രകോപനം. ആക്രമണത്തിൽ രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടു. ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ എട്ട് പാക് സൈനികർ കൊല്ലപ്പെട്ടു.

#360malayalam #360malayalamlive #latestnews

അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനം നടത്തിയ പാകിസ്താനെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഉത്സവ സീസണിൽ നടത്തിയ പ്രകോപനം.......    Read More on: http://360malayalam.com/single-post.php?nid=2426
അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനം നടത്തിയ പാകിസ്താനെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഉത്സവ സീസണിൽ നടത്തിയ പ്രകോപനം.......    Read More on: http://360malayalam.com/single-post.php?nid=2426
പാകിസ്താന്റെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെതിരെ പ്രതിഷേധം അറിയിച്ചു ഇന്ത്യ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനം നടത്തിയ പാകിസ്താനെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഉത്സവ സീസണിൽ നടത്തിയ പ്രകോപനം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്