സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച്​ മോദി

ന്യൂഡൽഹി: സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി. സംയുക്ത സേന മേധാവി ബിപിൻ റാവത്ത്​, കരസേന മേധാവി മനോജ്​ മുകുന്ദ്​ നരവാനെ എന്നിവരും മോദിയെ അനുഗമിച്ചു. ഇന്ത്യയുടെ കഴിവിനെ ആരെങ്കിലും പരീക്ഷിക്കാൻ നോക്കിയാൽ അതേ ശക്തിയിൽ രാജ്യം മറുപടി പറയുമെന്ന്​ മോദി പറഞ്ഞു. ശനിയാഴ്ച്ച രാവിലെ 9.30 ഓടെ വ്യോമസേനയുടെ പ്ര​േത്യക വിമാനത്തിൽ ജയ്​സാൽമീറിലെ അതിർത്തിയിലെത്തിയ മോദി സൈനികരെ അഭിസംബോധന ചെയ്​തു.


 'ഇന്ന്​ ഇന്ത്യയുടെ പദ്ധതികൾ വ്യക്തമാണ്​. വിശ്വാസവും വിശദീകരണവുമെന്ന നയത്തിലാണ്​ ഇന്ത്യ വിശ്വസിക്കുന്നത്​. എങ്കിലും, ആരെങ്കിലും ഇന്ത്യയുടെ കഴിവുകളെ പരീക്ഷിക്കാൻ ശ്രമിച്ചാൽ അതേ നാണയത്തിൽ തന്നെ ഉത്തരം നൽകും' -മോദി സൈനികരെ അഭിസംബോധന ചെയ്​ത്​ സംസാരിച്ചു. രാജ്യത്തിന്​ രാജ്യത്തിന്റെ തന്നെ സംരക്ഷകരുള്ളതിനാൽ ഇന്ത്യ ഇപ്പോൾ സുരക്ഷിതരാണെന്ന്​ അദ്ദേഹം സൈനികരോടായി പറഞ്ഞു.  ഇന്ത്യ സ്വയം പര്യാപ്​തത കൈവരിക്കാൻ പരിശ്രമിക്കുകയാണെന്നും രാജ്യത്തുതന്നെ നിർമിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കാനാണ്​ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


#360malayalam #360malayalamlive #latestnews

സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ കഴിവിനെ ആരെങ്കിലും പരീക്ഷിക്കാൻ നോക്കിയാൽ അതേ ശ...    Read More on: http://360malayalam.com/single-post.php?nid=2414
സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ കഴിവിനെ ആരെങ്കിലും പരീക്ഷിക്കാൻ നോക്കിയാൽ അതേ ശ...    Read More on: http://360malayalam.com/single-post.php?nid=2414
സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച്​ മോദി സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ കഴിവിനെ ആരെങ്കിലും പരീക്ഷിക്കാൻ നോക്കിയാൽ അതേ ശക്തിയിൽ രാജ്യം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്