ബി.ജെ.പിയിലെ ആഭ്യന്തരയുദ്ധം ഒത്തുതീർപ്പിലേക്ക്

സംസ്ഥാന ബിജെപിയിലെ ഉൾപോര് ഒത്തുതീർപ്പിന് കളമൊരുങ്ങുന്നു. ശോഭാ സുരേന്ദ്രനെ സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. സംസ്ഥാന ബിജെപിയിലെ പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം വേണമെന്ന ദേശീയ നേതൃത്വത്തിന്റെ നിർദേശത്തിന് പിന്നാലെയാണ് ഒത്തുതീർപ്പ് ഫോർമുല ഒരുങ്ങുന്നത്. ശോഭാ സുരേന്ദ്രനടക്കമുള്ള മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ പുതിയ ഫോർമുലയുമായി ബിജെപി. ശോഭാ സുരേന്ദ്രനൊപ്പം മറ്റൊരു നേതാവായ പി.എം. വേലായുധന്റെ കാര്യത്തിലും തീരുമാനം ഉണ്ടായേക്കും. എ.പി. അബ്ദുള്ളക്കുട്ടി ദേശീയ ഉപാദ്ധ്യക്ഷനായ ഒഴിവിൽ പി.എം. വേലായുധനെ പരിഗണിക്കാനാണ് ആലോചന.


ശോഭാ സുരേന്ദ്രനെ സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി അനുനയിപ്പിക്കാനാണ് നീക്കം. നേരത്തെ ഉപാധ്യക്ഷനായിരുന്ന എ.എൻ. രാധാകൃഷ്ണനെ ഇത്തരത്തിൽ കോർ കമ്മിറ്റി അംഗമാക്കി പ്രശ്‌നപരിഹാരം കണ്ടിരുന്നു. അന്തിമ തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി കേന്ദ്ര നേതൃത്വം കൈക്കൊള്ളും. അതേസമയം, പരസ്യപ്രതികരണം നടത്തിയവർക്ക് വഴങ്ങുന്നത് പിന്നീട് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന അഭിപ്രായവും ഔദ്യോഗിക പക്ഷത്തിനുണ്ട്. എന്നാൽ പ്രശ്‌നപരിഹാരം വേണമെന്ന ആർഎസ്എസ് സമ്മർദം ബിജെപിക്ക് മുകളിലുണ്ട്. പുതിയ ഒത്തുതീർപ്പ് ഫോർമുലയിൽ ആർഎസ്എസും തൃപ്തരാണെന്നാണ് സൂചന. 


#360malayalam #360malayalamlive #latestnews

സംസ്ഥാന ബിജെപിയിലെ ഉൾപോര് ഒത്തുതീർപ്പിന് കളമൊരുങ്ങുന്നു. ശോഭാ സുരേന്ദ്രനെ സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ...    Read More on: http://360malayalam.com/single-post.php?nid=2389
സംസ്ഥാന ബിജെപിയിലെ ഉൾപോര് ഒത്തുതീർപ്പിന് കളമൊരുങ്ങുന്നു. ശോഭാ സുരേന്ദ്രനെ സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ...    Read More on: http://360malayalam.com/single-post.php?nid=2389
ബി.ജെ.പിയിലെ ആഭ്യന്തരയുദ്ധം ഒത്തുതീർപ്പിലേക്ക് സംസ്ഥാന ബിജെപിയിലെ ഉൾപോര് ഒത്തുതീർപ്പിന് കളമൊരുങ്ങുന്നു. ശോഭാ സുരേന്ദ്രനെ സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. സംസ്ഥാന ബിജെപിയിലെ പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം വേണമെന്ന ദേശീയ നേതൃത്വത്തിന്റെ നിർദേശത്തിന് പിന്നാലെയാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്