ഓൺലൈൻ മാധ്യമങ്ങൾ ഇനിമുതൽ കേന്ദ്ര സർക്കാരിൻറെ വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിൽ

ഇനി മുതൽ ഓൺലൈൻ മാധ്യമങ്ങൾ കേന്ദ്ര സർക്കാരിൻറെ വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിൽ ആകും. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയാണ് അച്ചടി മാധ്യമങ്ങളുടെ അധികാരി. ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷനാണ് ടെലിവിഷൻ മാധ്യമങ്ങളെ മോണിറ്റർ ചെയ്യുന്നത്. എന്നാൽ ഡിജിറ്റൽ കണ്ടന്റുകൾക്ക് ഇത്തരത്തിലൊരു സ്വതന്ത്ര നിരീക്ഷണ സ്ഥാപനം ഇല്ലായിരുന്നു.


ഒടിടി, ഷോപ്പിങ് പോർട്ടലുകൾ തുടങ്ങിയവയ്ക്കും ഇത് ബാധകമാണ്. കേന്ദ്രസർക്കാർ ചട്ടങ്ങൾ ഇതോടെ പ്ലാറ്റ്‌ഫോമുകൾക്ക് ബാധകമാകും. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഓൺലൈൻ ന്യൂസ് പോർട്ടലുകൾ, ഒടിടി പ്ലാറ്റ്‌ഫോമുകളായ ഹോട്ട്‌സ്റ്റാർ, നെറ്റ്ഫഌക്‌സ്, ആമസോൺ പ്രൈം വിഡിയോ എന്നിവരെല്ലാം കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ കീഴിലാകും. കഴിഞ്ഞ മാസം ഒടിടി പ്ലാറ്റ്‌ഫോമുകളെ നിരീക്ഷിക്കാൻ സ്വയംഭരണാധികാര സ്ഥാപനം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ വന്ന ഹർജിയിൽ കോടതി കേന്ദ്രസർക്കാരിന്റെ പ്രതികരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ ഉത്തരവ്.


#360malayalam #360malayalamlive #latestnews

ഇനി മുതൽ ഓൺലൈൻ മാധ്യമങ്ങൾ കേന്ദ്ര സർക്കാരിൻറെ വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിൽ ആകും. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയാണ് അച്ചടി.......    Read More on: http://360malayalam.com/single-post.php?nid=2346
ഇനി മുതൽ ഓൺലൈൻ മാധ്യമങ്ങൾ കേന്ദ്ര സർക്കാരിൻറെ വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിൽ ആകും. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയാണ് അച്ചടി.......    Read More on: http://360malayalam.com/single-post.php?nid=2346
ഓൺലൈൻ മാധ്യമങ്ങൾ ഇനിമുതൽ കേന്ദ്ര സർക്കാരിൻറെ വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിൽ ഇനി മുതൽ ഓൺലൈൻ മാധ്യമങ്ങൾ കേന്ദ്ര സർക്കാരിൻറെ വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിൽ ആകും. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയാണ് അച്ചടി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്