വല നിറയെ മീൻ : കണ്ണീരുമായി പൊന്നാനിയിലെ മത്സ്യത്തൊഴിലാളികൾ

പൊന്നാനിയിൽ ഇന്ന്   വല നിറയെ മീൻ ലഭിച്ചെങ്കിലും വൻ നഷ്ടത്തോടെ മത്സ്യത്തൊഴിലാളികൾ. വിപണിയിൽ വില ലഭിക്കാത്ത കണ്ടൻ പാര മീനാണ് ബോട്ടുക്കാർക്ക് ലഭിച്ചത്. നൂറോളം ബോട്ടുകാർക്കാണ് ഈ മത്സ്യം ലഭിച്ചിരിക്കുന്നത്. ഇന്ധനച്ചെലവ് തിരിച്ച് പിടിക്കാൻ പോലുമുള്ള തുക പോലും ഇന്നത്തെ മീൻ വിൽപനയിലൂടെ ബോട്ടുടമകൾക്ക് ലഭിച്ചിട്ടില്ല.


കിലോക്ക് 15 രൂപ വിലയിലാണ് ഹാർബറിൽ നിന്ന് കണ്ടൻപാര മീൻ വിറ്റുപോയത്. മംഗലാപുരത്തെ വളം ഉണ്ടാക്കുന്ന കമ്പനിക്കാരാണ് മീൻ കൊണ്ടുപോയത്. 

പൊന്നാനി ഹാർബറിലെ മത്സ്യത്തിന് ജില്ലയ്ക്കകത്തും പുറത്തും വൻ ഡിമാന്റാണ്. ഹാർബറിലെ മീൻ കയറ്റുമതിയും ചെയ്യാറുണ്ട്. നിരവധി മത്സ്യത്തൊഴിലാളികളാണ് ഇവിടെ കടലിനെ ആശ്രയിച്ച് കഴിയുന്നത്. അവരുടെയെല്ലാം പ്രതീക്ഷ തെറ്റിച്ചാണ് ഇന്ന് കണ്ടൻപാര മത്സ്യം ലഭിച്ചത്.

#360malayalam #360malayalamlive #latestnews

പൊന്നാനിയിൽ ഇന്ന് വല നിറയെ മീൻ ലഭിച്ചെങ്കിലും വൻ നഷ്ടത്തോടെ മത്സ്യത്തൊഴിലാളികൾ. വിപണിയിൽ വില ലഭിക്കാത്ത കണ്ടൻ പാര മീനാണ് ബോട്ട...    Read More on: http://360malayalam.com/single-post.php?nid=2328
പൊന്നാനിയിൽ ഇന്ന് വല നിറയെ മീൻ ലഭിച്ചെങ്കിലും വൻ നഷ്ടത്തോടെ മത്സ്യത്തൊഴിലാളികൾ. വിപണിയിൽ വില ലഭിക്കാത്ത കണ്ടൻ പാര മീനാണ് ബോട്ട...    Read More on: http://360malayalam.com/single-post.php?nid=2328
വല നിറയെ മീൻ : കണ്ണീരുമായി പൊന്നാനിയിലെ മത്സ്യത്തൊഴിലാളികൾ പൊന്നാനിയിൽ ഇന്ന് വല നിറയെ മീൻ ലഭിച്ചെങ്കിലും വൻ നഷ്ടത്തോടെ മത്സ്യത്തൊഴിലാളികൾ. വിപണിയിൽ വില ലഭിക്കാത്ത കണ്ടൻ പാര മീനാണ് ബോട്ടുക്കാർക്ക് ലഭിച്ചത്. നൂറോളം ബോട്ടുകാർക്കാണ് ഈ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്