സ​ഞ്ജു സാം​സ​ണ്‍ ഇ​ന്ത്യ​ന്‍ ഏ​ക​ദി​ന ടീമിൽ; ഇന്ത്യൻ ടീമിൽ അഴിച്ചുപണികളുമായി ബി​സി​സി​ഐ​

ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യന്‍ ക്രിക്ക​റ്റ് ടീ​മി​ല്‍ ബി​സി​സി​ഐ​യു​ടെ അ​ഴി​ച്ചു​പ​ണി. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണെ ഏ​ക​ദി​ന ടീ​മി​ൽ ഉ​ള്‍​പ്പെ​ടുത്തി​. സെലക്ഷൻ കമ്മിറ്റി അ​ടി​യ​ന്ത​ര യോ​ഗം ചേ​ര്‍​ന്നാ​ണ് മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യ​ത്.

മുമ്പ് ട്വ​ന്‍റി20 പരമ്പരയ്ക്കുള്ള ടീ​മി​ല്‍ മാ​ത്രമാണ് സ​ഞ്ജു സാം​സ​ണിന്  ഇ​ട​മു​ണ്ടാ​യി​രു​ന്നത്. പ​രി​ക്ക് ഭേ​ദ​മാ​യ രോ​ഹി​ത് ശ​ര്‍മ​യെ ടെ​സ്റ്റ് ടീ​മി​ല്‍ മാ​ത്ര​മാ​ണ് ഉ​ള്‍​പ്പെ​ടുത്തി​യിരിക്കുന്നത്. ഏ​ക​ദി​ന, ട്വ​ന്‍റി20 പരമ്പര​ക​ളി​ല്‍​നി​ന്ന് രോ​ഹി​ത്തി​ന് വി​ശ്രമവും അ​നു​വ​ദി​ച്ചു.

വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ ആ​ദ്യ ടെ​സ്റ്റി​ന് ശേ​ഷം കോ​ഹ്ലി നാ​ട്ടി​ലേ​ക്ക് മ​ടങ്ങും. പ​രി​ക്കു​ണ്ടാ​യി​ട്ടും ടീ​മി​ല്‍ ഉ​ള്‍​പ്പെടു​ത്തി​യ വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി​യെ ട്വന്റി20 ​ടീ​മി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി. രോ​ഹി​ത് ശ​ര്‍​മ, വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി എ​ന്നി​വ​രു​ടെ പ​രി​ക്ക് സം​ബ​ന്ധി​ച്ച വി​വാ​ദ​ങ്ങ​ളാ​ണ് ടീ​മി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ ക​മ്മി​റ്റി​യെ പ്രേ​രി​പ്പി​ച്ച​ത്. പ​രി​ക്കു ഭേ​ദ​മാ​യാ​ല്‍ ഇ​ഷാ​ന്ത് ശ​ര്‍​മ​യെ ടെ​സ്റ്റ് ടീ​മി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​കയും ചെയ്യും.

#360malayalam #360malayalamlive #latestnews

ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ക്രിക്ക​റ്റ് ടീ​മി​ല്‍ ബി​സി​സി​ഐ​യു​ടെ അ​ഴി​ച്ചു​പ​ണി. മ​ല​യാ​ളി താ​ര...    Read More on: http://360malayalam.com/single-post.php?nid=2320
ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ക്രിക്ക​റ്റ് ടീ​മി​ല്‍ ബി​സി​സി​ഐ​യു​ടെ അ​ഴി​ച്ചു​പ​ണി. മ​ല​യാ​ളി താ​ര...    Read More on: http://360malayalam.com/single-post.php?nid=2320
സ​ഞ്ജു സാം​സ​ണ്‍ ഇ​ന്ത്യ​ന്‍ ഏ​ക​ദി​ന ടീമിൽ; ഇന്ത്യൻ ടീമിൽ അഴിച്ചുപണികളുമായി ബി​സി​സി​ഐ​ ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ക്രിക്ക​റ്റ് ടീ​മി​ല്‍ ബി​സി​സി​ഐ​യു​ടെ അ​ഴി​ച്ചു​പ​ണി. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണെ ഏ​ക​ദി​ന ടീ​മി​ൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്