വോഗ് ഇന്ത്യ വുമൺ ഓഫ് ദി ഇയർ പട്ടികയിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ

ലോകപ്രശസ്ത മാഗസിനായ 'വോഗി'ന്റെ "വോഗ് ഇന്ത്യ വുമൺ ഓഫ് ദി ഇയർ " പട്ടികയിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ. വോഗിന്റെ നവംബർ മാസത്തെ ഇന്ത്യൻ പതിപ്പിന്റെ കവർ പേജിലാണ് മന്ത്രിയുടെ ചിത്രം. വുമൺ ഓഫ് ദ ഇയർ 2020 എന്ന ക്യാപ്ഷനോടു കൂടിയാണ് ചിത്രം. അതത് മേഖലയിൽ കഴിവ് തെളിയിച്ച വനിതകളെയാണ് വോഗ് വുമൺ ഓഫ് ദ ഇയർ സീരിസിൽ ഉൾപ്പെടുത്തുക.

കോവിഡ് 19 മഹാമാരിയെ സംസ്ഥാനത്ത് മുന്നിൽ നിന്ന് അതിജീവിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വോഗിന് അഭിമുഖവും നൽകിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിലെ കേരള മോഡൽ പ്രശംസിച്ച് കൊണ്ടാണ്  ശൈലജ ടീച്ചറെ മാഗസിനിൽ അവതരിപ്പിക്കുന്നത്. വോഗിന്റെ ' വോഗ് വാരിയേഴ്സ്' പട്ടികയിലും നേരത്തെ മന്ത്രി ഇടം പിടിച്ചിട്ടുണ്ട്. 

ലോകത്തെ വനിതാ നേതാക്കൾ പ്രതിസന്ധി ഘട്ടങ്ങൾ നേരിടുന്നതിൽ കാണിക്കുന്ന മികവ് മാഗസിൻ ചൂണ്ടിക്കാണിക്കുന്നു. ന്യൂസിലൻഡിലെ ജസിന്ത ആൻഡേൺ, ജർമ്മനിലെ ആങ്കല മെൽക്കൽ, തായ് വാനിലെ സായ് ഇങ് വെൻ തുടങ്ങിയവരുടെ പേരുകൾക്കൊപ്പമാണ് മന്ത്രി  കെ കെ ശൈലജയുടെ പേരും പറയുന്നത്.

#360malayalam #360malayalamlive #latestnews

ലോകപ്രശസ്ത മാഗസിനായ 'വോഗി'ന്റെ "വോഗ് ഇന്ത്യ വുമൺ ഓഫ് ദി ഇയർ " പട്ടികയിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ. വോഗിന്റെ നവംബർ മാസത...    Read More on: http://360malayalam.com/single-post.php?nid=2319
ലോകപ്രശസ്ത മാഗസിനായ 'വോഗി'ന്റെ "വോഗ് ഇന്ത്യ വുമൺ ഓഫ് ദി ഇയർ " പട്ടികയിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ. വോഗിന്റെ നവംബർ മാസത...    Read More on: http://360malayalam.com/single-post.php?nid=2319
വോഗ് ഇന്ത്യ വുമൺ ഓഫ് ദി ഇയർ പട്ടികയിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ ലോകപ്രശസ്ത മാഗസിനായ 'വോഗി'ന്റെ "വോഗ് ഇന്ത്യ വുമൺ ഓഫ് ദി ഇയർ " പട്ടികയിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ. വോഗിന്റെ നവംബർ മാസത്തെ ഇന്ത്യൻ പതിപ്പിന്റെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്