തെലുക് നടൻ ചിരഞ്ജീവിക്ക് കൊവിഡ്

ന്യൂഡൽഹി: തെന്നിന്ത്യൻ സൂപ്പർ താരം ചിരഞ്​ജീവിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. തിങ്കളാഴ്​ച രാവിലെ ട്വിറ്ററിലൂടെ താരം രോഗവിവരം പങ്കുവെക്കുകയായിരുന്നു.

'തെലുങ്ക്​ ചിത്രം ആചാര്യയുടെ ഷൂട്ടിങ്​ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കോവിഡ്​ പരിശോധന നടത്തി. നിർഭാഗ്യവശാൽ കോവിഡ്​ പോസിറ്റീവായി' താരം ട്വീറ്റ്​ ചെയ്​തു. തനിക്ക്​ രോഗലക്ഷണങ്ങൾ ഇല്ലെന്നും നിലവിൽ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കഴിഞ്ഞദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകുകയും പരിശോധനക്ക്​ വിധേയമാകുകയും ചെയ്യണം. അടുത്തുതന്നെ രോഗമുക്തി നേടിയ വിവരം പങ്കുവെക്കാമെന്നും ​അദ്ദേഹം അറിയിച്ചു. രോഗം സ്​ഥിരീകരിക്കുന്നതിന്​ കുറച്ചുദിവസം മുമ്പ്​ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവുമായി ചിരഞ്​ജീവി കൂടിക്കാഴ്​ച നടത്തിയിരുന്നു. മുഖ്യമന്ത്രിയും താരങ്ങളും മാസ്​ക്​ ധരിക്കാതെ സംസാരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും ചെയ്​തിരുന്നു.

സിനിമ മേഖലയിലെ നിരവധി പേർക്ക്​ ഇതിനോടകം കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. അമിതാഭ്​ ബച്ചൻ, അഭിഷേക്​ ബച്ചൻ, ഐശ്വര്യ റായ്​, ജനീലിയ ഡിസൂസ, മലൈക്ക അറോറ, അർജുൻ കപൂർ, തമന്ന, പൃഥിരാജ്​ തുടങ്ങിയവർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​.

#360malayalam #360malayalamlive #latestnews

തെന്നിന്ത്യൻ സൂപ്പർ താരം ചിരഞ്​ജീവിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. തെലുങ്ക്​ ചിത്രം ആചാര്യയുടെ ഷൂട്ടിങ്​ പുനരാരംഭിക്കുന്നതിന്...    Read More on: http://360malayalam.com/single-post.php?nid=2309
തെന്നിന്ത്യൻ സൂപ്പർ താരം ചിരഞ്​ജീവിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. തെലുങ്ക്​ ചിത്രം ആചാര്യയുടെ ഷൂട്ടിങ്​ പുനരാരംഭിക്കുന്നതിന്...    Read More on: http://360malayalam.com/single-post.php?nid=2309
തെലുക് നടൻ ചിരഞ്ജീവിക്ക് കൊവിഡ് തെന്നിന്ത്യൻ സൂപ്പർ താരം ചിരഞ്​ജീവിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. തെലുങ്ക്​ ചിത്രം ആചാര്യയുടെ ഷൂട്ടിങ്​ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കോവിഡ്​.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്